രമേശ് ചെന്നിത്തലയുടെ ആരോപണങ്ങകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോന്നും എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ഹെഡ് ലൈന്‍ കേരള റിപ്പോര്‍ട്ട് ചെയ്ത കാര്യം സത്യമെന്ന തളിയിക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്. 'പത്രസമ്മേളനം വിളിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കുറച്ചുദിവസം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാകാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക എന്നതാണ് പ്രതിപക്ഷനേതാവ് നടത്തുന്ന അഭ്യാസം. അത് കേരളത്തില്‍ ഓടില്ല പ്രതിപക്ഷനേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യര്‍ഥിക്കാനുള്ളു' എന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പ്രതിപക്ഷനേതാവ് പല വേദികളിലും പറഞ്ഞു: കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ്. ഇപ്പോള്‍ കിഫ്ബിയുടെ സ്ഥിതി പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയത്. 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു. 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. എല്ലാ നിയോജകമണ്ഡലങ്ങളിലും അഞ്ച് കോടി രൂപവീതം ചെലവിട്ട് ഓരോ സ്‌കൂള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. മഹാമാരിയുടെ കാലത്ത് വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ 45000 ക്ലാസ് മുറിയാണ് ഹൈടെക് ആക്കിയത്. 11,000 എല്‍പി, യുപി സ്‌കൂളുകള്‍ ആധുനികവല്‍ക്കരിച്ചു. നത് ചിലത്മാത്രം . ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈവര്‍ഷം പൂര്‍ത്തിയാകും. പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നു. കണ്‍സള്‍ട്ടന്‍സി ജൂണ്‍ 25:- റീബില്‍ഡ് കേരളയ്ക്ക് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതിന് പിന്നില്‍ അഴിമതിയെന്ന ് പറയുന്നു . ജൂണ്‍ 28 അദേഹം തന്നെ പറയുന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണ്. 28 പേര്‍ അപേക്ഷ കൊടുത്തു. അതില്‍നിന്ന് അഞ്ചുപേരെ തെരഞ്ഞെടുത്തു. അവര്‍ ടെന്‍ഡര്‍ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി ഉറപ്പിച്ചത്. റേഷന്‍കാര്‍ഡ് ഏപ്രില്‍ 15: ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത് റേഷന്‍കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവര്‍ക്ക് ആള്‍റെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തില്‍ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു. മെയ് 25ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം: 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? പ്രതിപക്ഷനേതാവിന്റെ ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് പറഞ്ഞപ്പോള്‍ ഓകെ. ഞാന്‍ അത് അംഗീകരിക്കുന്നു. ഇ മൊബിലിറ്റി ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷനേതാവ്: ഇ മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് ക്രമരഹിതമായിട്ടാണ്. സെബിയുടെ വിലക്കുള്ള കമ്പനിയാണ് വസ്തുത: നടപടിക്രമം കൃത്യമായി പാലിച്ചിട്ടുണ്ട്. ഗതാഗത, ആസൂത്രണ, ധനവകുപ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കുശേഷമാണ് ഫയലില്‍ അന്തിമ തീരുമാനം. കേന്ദ്ര ഏജന്‍സിയായ നിക്‌സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. കളിമണ്ണ് പ്രതിപക്ഷനേതാവ്: 'ടെക്‌നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്തുന്നു. ഇത് അഴിമതിയാണ്' വസ്തുത: കളിമണ്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍തലത്തില്‍ കൈക്കൊണ്ടിട്ടില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ യു ഡി എഫ് കണ്ടത്തിയ കമ്പനികള്‍ തട്ടിപ്പ് കമ്പനികള്‍പന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്ന കമ്പനികള്‍ എല്ലാം കേരളത്തിലേക്ക് വന്നത് യു ഡി എഫ് കാലത്ത് . എ കെ ആന്റണിയുടെ കാലത്താണ് തുടക്കം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുസിരിസ് ബിനാലെയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെപിഎംജി ആയിരുന്നു. 2005ല്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച എയര്‍കേരള പദ്ധതിക്ക് കൊമേഴ്സ്യല്‍ വയബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത് ഏണസ്റ്റ് ആന്‍ഡ് യങ് ആയിരുന്നു. 2003ല്‍ എ കെ ആന്റണിയുടെ കാലത്ത് ജിം ഉച്ചകോടിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത് ഇപ്പോള്‍ പ്രതിപക്ഷനേതാവ് വിമര്‍ശിക്കുന്ന പ്രൈസ്വാട്ടര്‍കൂപ്പറാണ്. ലുധിയാന സ്റ്റാര്‍സിറ്റി പ്രോജക്ടിലും പുതുശേരി സ്മാര്‍ട്ട് സിറ്റിയിലും കണ്‍സള്‍ട്ടന്റാണ് ഈ കമ്പനി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഇ ഗവേണന്‍സ് കണ്‍സള്‍ട്ടന്റായും എം പാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു കമ്പനിയെ നടപടിക്രമം പാലിച്ച് വിവിധ വകുപ്പുകളുടെ പരിശോധനയ്ക്കുശേഷം തീരുമാനിച്ചതില്‍ ഒരു അസാംഗത്യവുമില്ല. പ്രകൃതിക്കും മനുഷ്യനും ഗുണകരമായതും ഭാവിക്ക് അനുയോജ്യമായതുമായ പദ്ധതിയാണ് ഇ മൊബിലിറ്റി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....