സൈബര്‍ ലോകത്ത് അങ്കം കുറിച്ച് ബിജെപി
ഹിന്ദുത്വ വിരുദ്ധപ്രചരണം കേരളത്തിലെ യുവറനങ്ങളില്‍ കരടുതല്‍ സ്വാധീനം ചെലുത്തുന്നുവെന്ന് സൈബര്‍ ഇടത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ശബരിമല വിവാദം മുതല്‍ തുടങ്ങിയ ബി ജെ പി യുടെ തീവ്രഹിന്ദു കാമ്പയ്‌നുകള്‍ വന്‍ മുന്നേറ്റമാണ് സൈബര്‍ പോരാട്ടങ്ങളില്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇടുപക്ഷം ഹിന്ദുവിരുദ്ധമാണ് എന്ന പ്രചരണമാണ് ഇവര്‍ മന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം നടത്തുന്നത്. ശബരിമലകഴിഞ്ഞ് അവരുടെ ഗ്രൂപ്പുകളില്‍ വളരെ സജീവമായി കൊഴുക്കുന്നത് വാരിയം കുന്നത്ത് കുഞ്ഞമഹദ് ഹാജി വിവാദമാണ്.
ഹിന്ദുമുസ്‌ളീം ലഹളയായി മലബാര്‍ കാലപത്തെ ചിത്രീകരിക്കുന്ന പ്രചരണത്തില്‍ ഇ എം എസ്സിനെയും കുമാരനാശാനെയും വരെ ബിജെ പി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പ്രചരണ ഗ്രൂപ്പുകള്‍ തന്നെ ഇവര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സ്വീകാര്യതയ്ക്ക്‌വേണ്ടി അമ്പല ഗ്രൂപ്പുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണ് സംഘപരിവാര്‍ 15 കുടുംബങ്ങള്‍ വീതമുള്ളഗ്രൂപ്പില്‍ അവവരുടെ അടുത്ത ക്കരു ക്ഷേത്രത്തിന്റെപുരോഗതി ലക്ഷ്യമാക്കി പദ്ധതികള്‍ അവതരിപ്പിക്കുകയും പിന്നാലെ തങ്ങളുടെ പാളത്തില്‍ എത്തിക്കുക എന്നതാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
തൃശൂരില്‍ ഇത് ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ കണക്ക് അനുസരിച്ച് സൈബറിടത്തില്‍ രാഷ്ട്രീയ പോരിന് മുമ്പിലുള്ളത് ബി.ജെ.പി.യാണ്. ഏറ്റവും കൂടുതല്‍ യുവജനലൈക്ക് നേടിയ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ബി.ജെ.പി.യുടേതാണ്. ആറരലക്ഷം പേര്‍ ബി.ജെ.പി. പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. യുവാക്കളുടെ പിന്തുണ കൂടുന്നുവെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍.
സ്വന്തം പ്രചാരണത്തിന്റെ റീച്ച് മാത്രമല്ല, മറ്റുപാര്‍ട്ടികളുടെ പ്രചാരണത്തിന്റെ സ്വഭാവവും ജനങ്ങളുടെ പ്രതികരണവും ബി.ജെ.പി. കൃത്യമായി പരിശോധിക്കുന്നുണ്ട്. മാധ്യമവാര്‍ത്തകളോടുള്ള ജനങ്ങളുടെ പ്രതികരണവും പരിശോധനാവിഷയമാണ്.
പാര്‍ട്ടി നേതാക്കളുടെ വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സുകള്‍ക്ക് സ്വന്തമായ സംവിധാനം ബി.ജെ.പി. തയ്യാറാക്കിയിട്ടുണ്ട്. 30,000 പേര്‍ക്ക് തടസ്സമില്ലാതെ സംസാരിക്കാവുന്നതാണ് ഓഡിയോ കോണ്‍ഫറന്‍സ് സംവിധാനം. ബി.ജെ.പി.ക്ക് വേണ്ടിമാത്രമായി സ്വകാര്യ ഐ.ടി. കമ്പനിയാണ് ഇത് തയ്യാറാക്കിയത്. സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവും നന്നായി ഹാഷ് ടാഗ് ഉപയോഗിക്കുന്നതും ബി.ജെ.പി.യാണ്. കഴിഞ്ഞദിവസം സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി 47 ലക്ഷം പേരിലേക്ക് എത്തിയത് ഇത്തരത്തില്‍ ഹാഷ് ടാഗ് പ്രചാരണത്തിലൂടെയാണ്.
140 നിയോജകമണ്ഡലത്തിലും 14 ജില്ലകളിലും ബി.ജെ.പി വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള പാര്‍ട്ടിച്ചുമതലയും ഐ.ടി.ചുമതലയും വഹിക്കുന്നയാള്‍ ഇതില്‍ അംഗങ്ങളാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഐ.ടി. ടീം പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ 'ട്രെന്‍ഡ്' പഠിക്കാന്‍ വിദഗ്ധ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സ്ത്രീപക്ഷ വിഷയങ്ങളില്‍ സാമൂഹികമാധ്യമ ഇടപെടല്‍ ശക്തമാക്കാന്‍ മഹിളാമോര്‍ച്ചയ്ക്കുകീഴില്‍ വനിതാ ഐ.ടി.വിഭാഗവും ആരംഭിച്ചു കഴിഞ്ഞു.