ആരോപണങ്ങളുമായി ബിജെപിയും കോൺഗ്രസും കൊമ്പു കോർത്തതോടെ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ വീണ്ടും സജീവമാകുന്നു. എൻഫോഴ്സ്മെന്റ് വിഭാഗത്തെയും സിബിഐയെയും വീണ്ടും സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് (ഇഡി) ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തതാണ് ഇതിൽ അവസാനത്തേത്. കഴിഞ്ഞ കുറേ ദിവസമായി ഗുജറാത്ത് സർക്കാരിനെതിരെ അഹമ്മദ് പട്ടേൽ പ്രസ്താവനയിറക്കുന്നുണ്ടായിരുന്നു. സ്റ്റെർലിങ് ബയോടെക് പ്രമോട്ടർമാരായ സന്ദേശര സഹോദരന്മാരുമായി അഹമ്മദ് പട്ടേലിനും കുടുംബത്തിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നുള്ള സാക്ഷിമൊഴിയെ തുടർന്നാണു ചോദ്യം ചെയ്യുന്നതെന്ന് ഇഡി അധികൃതർ വ്യക്തമാക്കി. മണിപ്പുരിൽ ബിജെപി പങ്കാളിത്തമുള്ള സർക്കാർ ന്യൂനപക്ഷമായതോടെ ഭരണത്തിന് അവകാശമുന്നയിച്ച കോൺഗ്രസ് മുൻമുഖ്യമന്ത്രി ഓക്രം ഇബോബി സിങ്ങിനെയും കഴിഞ്ഞ ദിവസം സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ, മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രതുൽ പുരിക്കെതിരെ ഒരു കേസ് കൂടി എടുത്തു. പ്രധാനമന്ത്രിയെയും ആർഎസ്എസിനെയും വിമർശിച്ചു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഹരിയാനയിലെ കോൺഗ്രസ് നേതാവ് നീരജ് ഭാരതിയെ കഴിഞ്ഞ ദിവസം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ കോൺഗ്രസിന്റെ സമരത്തിനിടെ കേന്ദ്ര വനിതാ മന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് വിദിശ എംഎൽഎ ശശാങ്ക് ഭാർഗവയ്ക്കെതിരെ സ്ത്രീപീഡനക്കേസെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....