News Beyond Headlines

27 Wednesday
November

കൊവിഡ് കാലത്ത് മലയാളി വിജയം

സുഭിക്ഷകേരളം പദ്ധതി 

  കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടി സുഭിക്ഷകേരളം പദ്ധതിക്ക് വന്‍ സ്വീകരണം. 'സുഭിക്ഷകേരള'ത്തിന്റെ ഭാഗമായി 26,000 ഹെക്ടറില്‍ കൃഷി ചെയ്യാനുള്ള അപേക്ഷകള്‍ ലഭിച്ചു. ഒരു വര്‍ഷം കൂടുതലായി കൃഷി ചെയ്യാന്‍ ലക്ഷ്യമിട്ട 25,000 ഹെക്ടറാണു മൂന്നൂമാസം കൊണ്ടു മറികടന്നത്.ലഭിച്ച അപേക്ഷകളില്‍ 96000 പേര്‍ 45 വയസ്സില്‍ താഴെയുള്ളളരാണ്, 5600 പേര്‍ പ്രവാസികളും. യുവജനങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ കൃഷിക്കായി ഒരുക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മണ്ണിന്റെ പ്രത്യേകതയും ഭൂമിയുടെ കിടപ്പും മുഖ്യമാനദണ്ഡങ്ങളാക്കി കേരളത്തിലെ കൃഷിഭൂമി 5 കാര്‍ഷിക-പരിസ്ഥിതി മേഖലകളാക്കി തരം തിരിച്ചു വിജ്ഞാപനം ചെയ്തു. ഈ വിഭജനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ കൂടിയാണു തോട്ടങ്ങളില്‍ പഴവും പച്ചക്കറിയും കൂടി കൃഷി ചെയ്യാനുള്ള ഭൂപരിഷ്‌കരണ നിയമഭേദഗതി വരുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല, ആസൂത്രണ ബോര്‍ഡ് എന്നിവയുടെ സഹായത്തോടെ കൃഷിവകുപ്പ് നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. രണ്ടു പ്രളയങ്ങള്‍ മണ്ണിലും പ്രകൃതിയിലും വരുത്തിയ മാറ്റവും നിരന്തരമായ കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തു കാര്‍ഷികാസൂത്രണത്തിലെ നിര്‍ണായക ചുവടുവയ്പായാണു പുതിയ പരിഷ്‌കാരം. മണ്ണിന്റെ ജൈവസ്വഭാവം, ഭൂമിയുടെ ഘടന, ഓരോ പ്രദേശത്തെയും പ്രകൃതി, കാലാവസ്ഥ, മണ്ണിലുളള സൂക്ഷ്മ മൂലകങ്ങള്‍ തുടങ്ങിയവ ശാസ്ത്രീയമായി അപഗ്രഥനം ചെയ്താണു നടപടി സ്വീകരിച്ചത്. തീരമേഖല, ഉള്‍നാടന്‍ മേഖല, താഴ്വാരമേഖല, മലയോരമേഖല, പാലക്കാടന്‍ സമതലം എന്നിവയാണ് 5 മേഖലകള്‍. ഇവയ്ക്കു കീഴില്‍ 23 കാര്‍ഷിക-പരിസ്ഥിതി യൂണിറ്റുകളും രൂപീകരിച്ചു. ഭൂമിക്ക് അനുയോജ്യമായ വിള എന്നതു യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം . ഓരോ മേഖലയിലും യൂണിറ്റിലും കൃഷി ചെയ്യാവുന്നതും പാടില്ലാത്തതുമായ വിളകളുടെ പട്ടിക തയാറാക്കി. ഏതെങ്കിലും മേഖലയില്‍ ഏതെങ്കിലും വിള കൃഷി ചെയ്യുന്നതു വിലക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഈ വിഭജനം മുന്‍നിര്‍ത്തിയുള്ള കൃഷിക്കായിരിക്കും അതതു മേഖലകളില്‍ ഇനി പ്രോത്സാഹനം. ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള ബോധവല്‍ക്കരണം ആരംഭിച്ചു. കാര്‍ഷികരംഗത്തെ ആഗോള മാറ്റങ്ങളുടെ ചുവടുപിടിച്ചുള്ള ശാസ്ത്രീയ കൃഷി രീതിയിലേക്കു മാറിയാലേ കേരളത്തിന്റെയും കര്‍ഷകരുടെയും ഭാവി ഭദ്രമാകൂവെന്ന് ആസൂത്രണബോര്‍ഡും കാര്‍ഷിക സര്‍വകലാശാലയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....