എതിര്‍ത്ത് നിന്ന് മുന്നണി വിടണം, അല്ലങ്കില്‍ എല്ലാം അവസാനിപ്പിച്ച് കീഴടങ്ങണം. അരനൂറ്റുകാലം കേരള രാഷ്ട്രീയത്തെ സ്വന്തം കീശയിലാക്കി കളിച്ച രാഷ്ട്രീയ നേതാവിന്റെ മകനുമുന്നില്‍ ഈ രണ്ടു വഴിമാത്രം.
കോട്ടയം , ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍തുണയും, ബെന്നിബഹനാനും, രമേശ് ചെന്നിത്തലയും കൂടി പി ജെ ജോസഫിന് പിന്നില്‍ അണിനിരന്നതോടെ നിലയില്ലാ കയത്തില്‍ ആയിരിക്കുകയാണ് ജോസ് കെ മാണി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു കഴിഞ്ഞു. രാജിവയ്ക്കാനുള്ള അന്ത്യശാസനം തള്ളിയതിനാല്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോണ്‍ഗ്രസിനൊപ്പം മുസ്ലിംലീഗും പിന്തുണയ്ക്കുമെന്ന് ജോസഫ് ചങ്ങനാശേരിയിലാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇനി തീരുമാനം എടുക്കാതിരിക്കാന്‍ ജോസ് കെ മാണിക്ക് കഴിയാത്ത സ്ഥിതിയാണ്. യുഡിഎഫിലെ ഘടകകക്ഷികള്‍ മുഴുവനും കോണ്‍ഗ്രസ് പ്രത്യേകമായും നടത്തിയ എല്ലാ അനുരഞ്ജന ശ്രമവും പാളിയതോടെയാണ് ജോസഫ് അവിശ്വാസത്തിലേക്ക് നീങ്ങുന്നത്. ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ ജോസഫ് ഗ്രൂപ്പിന് അവിശ്വാസം കൊണ്ടുവരാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ എട്ടംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ പറ്റും. ആദ്യം ജോസഫിനെ പിന്തുണച്ചും പിന്നെ രണ്ടിടത്തും ചേരാതെയും ആടിക്കളിച്ച കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനായിരുന്നു ഇതുവരെ ജോസഫിന്റെ ശ്രമം. ഇത് വിജയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ജില്ലാപഞ്ചായത്തില്‍ ആകെ 22 അംഗങ്ങളാണുള്ളത്. ജോസ് പക്ഷത്ത് നാലും ജോസഫിന് രണ്ടും അംഗങ്ങള്‍. കോണ്‍ഗ്രസിന് എട്ട് പേര്‍. ജനപക്ഷത്തിന് ഒരാളുണ്ട്. സിപിഐ എം ആറ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് ഇടതുമുന്നണിയുടെ കക്ഷിനില.തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....