കൊവിഡ് ബാധിച്ചാല്‍ മരിക്കുമോ ലോകം മുഴുവന്‍ മരണം എന്ന് വിധി എഴുതുമ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍. മണിപ്പുര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ കൊറോണ മരണത്തെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും ഇതുവരെ ഒറ്റ കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണയെ പ്രതിരോധിക്കാനും മരണത്ത തെുരത്താനും വന്‍ മുന്‍കരുതലുകളാണ് ഈ നാല് സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സിക്കിമിലും കൊറോണ വൈറസിനെ നേരിടാന്‍ പരിശോധനാ സൗകര്യങ്ങളും കൊവിഡ് ആശുപത്രികളും തുടക്കത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയാണ് ഇവര്‍ കൊറോണയെ പ്രതിരോധിച്ചത്. ഇവിടങ്ങളില്‍ 3731 സജീവ കേസുകളേയുള്ളൂ. ഇതിനേക്കാള്‍ കൂടുതലാണ് രോഗമുക്തി നേടിയവര്‍. 5715 പേര്‍ക്കാണു രോഗമുക്തിയുണ്ടായത്. മേഖലയിലെ ആകെ മരണം 12. മണിപ്പുരില്‍ നിലവില്‍ 702 സജീവ കേസുകളുണ്ട്. നാഗാലാന്‍ഡില്‍ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകള്‍. സംസ്ഥാനം മുഴുവന്‍ വ്യാപിക്കാതെ കോവിഡിനെ ഫലപ്രദമായി തടഞ്ഞ് നിര്‍ത്താന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് വലിയ ആശ്വാസമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....