News Beyond Headlines

27 Wednesday
November

ഐ ഗ്രൂപ്പിന് പ്രിയം വെല്‍ഫെയര്‍ പാര്‍ട്ടി ലീഗിനെ ഒതുക്കാന്‍ പുതിയ തന്ത്രം

  മലബാര്‍ മേഖലയില്‍ കരുത്ത് കാണിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒത്തുചേരാന്‍ തുടങ്ങിയ ലീഗിനെ വെട്ടി അവരുമായി കൂടുതല്‍ അടുക്കാന്‍കോണ്‍ഗ്രസ് ഒരുങ്ങുന്നു. മുന്നണിക്കുള്ളില്‍ ലീഗിന്റെ വല്ല്യേട്ടന്‍ രീതിക്ക് മൂക്കുകയര്‍ഇടാന്‍ ഇത് ലവശ്യമാണന്ന രീതിയിലാണ് പോക്ക്. പലപ്പോഴും കോണ്‍ഗ്രിനെ പോലും വെല്ലുവിളക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ലീഗിന്റെ കുമുന്നണി നീക്കത്തില്‍ മുതിര്‍ന്ന നേതാക്കളും പുതു തലമുറ നേതാക്കളും അസുന്തഷ്ടരാണ്. അവരാണ് ഇപ്പോള്‍ നതിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പായി തന്നെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫുമായി ധാരണയില്‍ എത്തിക്കാണ് ഇവരുടെ ശ്രമം. ലീഗെന്ന പാലം വേണ്ടന്നാണ് ഇവര്‍ പറയുന്നത്. ഐ ഗ്രൂപ്പ് ഈ നീക്കത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വലം കൈ ആയ കുഞ്ഞാലിക്കുട്ടിയെ ഒതുക്കുകയാണ് ലക്ഷ്യം . യു ഡി എഫുമായി സംസ്ഥാന തലത്തില്‍ തന്നെയുള്ള ധാരണക്കുള്ള ആലോചനകളാണ് ഐ ഗ്രൂപ്പിന്റെ അറിവോടെ നടക്കുന്നത്ത് . ഇതു സംബന്ധിച്ച ആദ്യ സൂചന നല്‍കിയത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെരീഫ് ആയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നല്ല പുരോഗതിയുണ്ടെന്നും ആയിരുന്നു ഷെരീഫ് പറഞ്ഞത്. മുസ്ലിം ലീഗുമായല്ല യു ഡി എഫുമായാണ് ചര്‍ച്ച നടക്കുന്നതെന്ന് സമ്മതിച്ച ലീഗ് നേതാക്കള്‍ പക്ഷെ ചര്‍ച്ചയെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ഒരര്‍ത്ഥത്തില്‍ തുടക്കത്തില്‍ മുസ്ലിം ലീഗ് നേതൃത്വവും വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വവുമായി മാത്രം നടന്നിരുന്ന ഒരു ചര്‍ച്ച എന്നതില്‍ നിന്നും യു ഡി എഫുമായി നടക്കുന്ന ചര്‍ച്ച എന്നതിലേക്ക് കാര്യങ്ങള്‍ വളരുമ്പോള്‍ ലീഗ് ഇല്ലാതാവുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി - യു ഡി എഫ് ധാരണാ നീക്കം കേരളത്തില്‍ ശക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി ഐ യും ഉള്‍പ്പെടെയുള്ളവരുമായി സഖ്യം ഉണ്ടാക്കി എങ്ങനെയും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരികെ വരികയാണ് യു ഡി എഫ് ലക്ഷ്യം. ഇതിനിടെ മുസ്ലിം ലീഗ് - വെല്‍ഫെയര്‍ പാര്‍ട്ടി ധാരണാ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും മുസ്ലിം യൂത്ത് ലീഗും പരസ്യമായി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി തന്നെ മുസ്ലിം ലീഗിന് വിയോജിപ്പുണ്ടെന്നും അതുകൊണ്ടു തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യു ഡി എഫ് സഖ്യം നടക്കാത്ത കാര്യമാണെന്നും ആയിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ നിലപാട്. ധാരണാ നീക്കത്തെ അപലപിച്ചുകൊണ്ടു ആര്യാടന്‍ മുഹമ്മദ് നടത്തിയ പ്രസ്താവനയോട് മുസ്ലിം ലീഗില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ആരും പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി . പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തങ്ങള്‍ക്കു ചെറിയ തോതിലെങ്കിലും വേരോട്ടമുള്ള മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. പരമാവധി മുസ്ലിം വോട്ടുകള്‍ യു ഡി എഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെടുന്നതിനു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സഹയാകമായി എന്നത് ഒരു വസ്തുതയുമാണ്. എന്നാല്‍ യു ഡി എഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളോടും ജമാഅത്തെ ഇസ്ലാമിക്കോ വെല്‍ഫെയര്‍ പാര്‍ട്ടിക്കോ യോജിപ്പില്ലെങ്കിലും തിടുക്കപ്പെട്ടു യു ഡി എഫുമായി അടുക്കാന്‍ ശ്രമിക്കുന്നത് എല്‍ ഡി എഫിന് പിന്തുണ നല്‍കിയാലും ആ മുന്നണിയില്‍ കയറിപ്പറ്റുക എളുപ്പമല്ലെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ്. നിലവില്‍ യു ഡി എഫിന്റെ നില അത്ര ഭദ്രമല്ലെങ്കിലും ആ മുന്നണിയുമായി തന്നെ ബന്ധം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത് തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടു തന്നെയാണ്. ഇപ്പോള്‍ നടക്കുന്നുവെന്ന് പറയപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി - യു ഡി എഫ് ധാരണ ചര്‍ച്ച സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ഇനിയും പ്രതികരിച്ചിട്ടില്ല . കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയും സ്വന്തം പാര്‍ട്ടിയിലെ തന്നെ പ്രശ്‌നങ്ങളും കൊണ്ട് ഉഴലുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവില്‍ മുസ്ലിം വോട്ട് കിട്ടുന്ന വഴിക്ക് നീങ്ങുകയല്ലാതെ തരമില്ല. പോരെങ്കില്‍ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ യു ഡി എഫിന് ഉജ്ജ്വല വിജയം ഒരുക്കുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വഹിച്ച പങ്കിനെ കുറച്ചുകാണാനും ആവില്ല. അവിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പായി യു ഡി എഫുമായി ധാരണയിലെത്താന്‍ കിണഞ്ഞു ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും അതിനായി ചരടു വലി നടത്തുന്ന രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും കൂടുതല്‍ വിജയമാണ് സ്വപ്‌നം കാണുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....