കൊവിഡ് കാലത്ത് തുടര്‍ച്ചയായ 20-ാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഉയര്‍ച്ച. എന്നാല്‍ കൊവിഡ്കാലത്ത് അമിത നികുതിയിലൂടെ കൊയ്യാന്‍തീരുമാനിച്ച ലാഭം വേണ്ടന്ന് വെച്ചാല്‍ തന്നെ ജനത്തിന് കുറച്ച് ആശ്വാസമാവും . ലോക്ഡൗണ്‍ കാലത്ത് വില ഇടിഞ്ഞപ്പോള്‍ എക്സൈസ് ഡ്യൂട്ടി സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഇത് പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണു ഇന്നു കൂടിയത്. ഴിഞ്ഞ 20 ദിവസത്തെ പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധന 8.88 രൂപയും ഡീസലില്‍ 10.22 രൂപയുമാണ്. 17 ദിവസം പെട്രോളിനും ഡീസലിനും വില ഉയര്‍ന്ന ശേഷം ബുധനാഴ്ച ഡീസലിനു മാത്രം വില വര്‍ധിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ബാരലിന് 45 ഡോളറാണ്. ആറു കൊല്ലം മുമ്പ് ഇത് 140 ഡോളറായിരുന്നു. അന്ന് എണ്‍പതില്‍ താഴെയായിരുന്നു എണ്ണ വില. എന്നാല്‍ ഇപ്പോള്‍ അതിന്റെ മൂന്നിലൊന്ന് മാത്രമേ ഇന്ധനത്തിന് ആഗോള വിപണിയില്‍ വിലയുള്ളൂ. അപ്പോഴും രാജ്യത്ത് എണ്ണ വില ഉയര്‍ന്നു നല്‍ക്കുന്നു. ഇന്ധന വില ദിവസവും വര്‍ധിപ്പിക്കുന്ന അനുഭവം പുതിയതാണ്. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുമ്പോഴാണ് സാധാരണ നിലയില്‍ ഇന്ധന വില വര്‍ധിപ്പിക്കുക. ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തര തലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികള്‍ ഉയര്‍ത്താനാണ് സാധ്യത. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. പിന്നീടാണ് ജൂണ്‍ ഏഴ് മുതല്‍ വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....