നന്മ നിറഞ്ഞ പ്രവാസിസമൂഹത്തിനു നന്ദി പറഞ്ഞു അധ്യാപകരും കുട്ടികളും
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവര്‍്ക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തില്‍ ആര്‍ക്കും നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി സമീക്ഷ യു കെ നടത്തിയ ടി വി ചലഞ്ചിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് യുകെ യിലെ മലയാളി പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ചത്
. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ നടത്തുന്ന ടി വി ചലഞ്ചിലേയ്ക്ക് 72 ടെലിവിഷന്‍ സെറ്റുകളാണ് സമീക്ഷ യുകെ സംഭാവനയായി നല്‍കിയത്.
അവകാശപോരാട്ടങ്ങളുടെ ചുവന്ന ഭൂമിയായ ആലപ്പുഴയിലെ മാരാരിക്കുളത്തെ ശ്രീ ചിത്തിര മഹാരാജവിലാസം ഗവ: യു പി സ്‌കൂളിലെ പത്തു കുട്ടികള്‍ക്ക് ടെലിവിഷന്‍ സീറ്റുകള്‍ നല്‍കി അവരുടെ അതിജീവനസ്വപ്നങ്ങള്‍ക്കു സമീക്ഷ യു കെ ഡി വൈ എഫ് ഐയുടെ യുടെ സഹായത്തോടെ നിറം പകര്‍ന്നു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മഹനീയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാനായ കെ.ടി.മാത്യു വിതരണോത്ഘാടനം നിര്‍വഹിച്ചു. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ആര്‍.രാഹുല്‍., കെ എസ് ടി എ സംസ്ഥാന സെക്രട്ടറി ഡി .സുധീഷ് , ശ്രീജിത്ത് , അരുണ്‍ പ്രസാദ് , സജി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു . സമീക്ഷ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയുടെയും പ്രസിഡന്റ് ശ്രീമതി.സ്വപ്ന പ്രവീണിന്റേയും ആശംസ സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി ജി വേണു , സ്റ്റാഫ് സെക്രട്ടറിയേശുദാസ് എന്നിവര്‍ സമീക്ഷയും ഡി വൈ എഫ് ഐ യും നടത്തിയ നന്മ നിറഞ്ഞ ഈ മഹനീയ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞു . പ്രവാസ ലോകത്തിരിക്കുമ്പോളും സ്വന്തം നാടിനോടും നാട്ടുകാരോടും സമീക്ഷയും അതിലെ അംഗങ്ങളും കാണിക്കുന്ന കരുതല്‍ മാതൃകാപരമാണെന്നു അവര്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സംഘടനകുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.
കേരളത്തിലെ കുരുന്നുകളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു സമീക്ഷ നടത്തിയ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച നന്മനിറഞ്ഞ എല്ലാ മനസ്സുകള്‍ക്കും സമീക്ഷാ യുകെയുടെ നാഷണല്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....