News Beyond Headlines

27 Wednesday
November

വാര്യംകുന്നത്ത് ഹാജിയുടെ കഥ

മലബാര്‍ കാലപത്തിന്റെ കാലത്ത് ബ്രിട്ടീഷ് കാസ്ലാട് പോരാടില്‍ പോരാളിയെ സിനിമയില്‍ പുനരവതരിപ്പിക്കുന്നതിന്റെ പേരില്‍ പുതിയ ലഹള. 1921 ലെ മലബാര്‍ കാര്‍ഷിക കലാപത്തെയും അതിനെ നയിച്ചവരില്‍ പ്രമുഖനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെയും ആസ്പദമാക്കി സിനിമ ഒരുക്കുന്നു എന്ന ആഷിഖ് അബുവിന്റെ പ്രഖ്യാപനമാണ് കേരളം ആകെ ഇളക്കി മറിച്ചിരിക്കുന്നത്. 921ലെ പ്രക്ഷോഭം അതിനു അരനൂറ്റാണ്ട് മുന്നേ തുടങ്ങിയ ചെറുതും വലുതുമായ നിരവധി കാര്‍ഷികകലാപങ്ങളുടെ പൊട്ടിത്തെറി ആയിരുന്നു എന്നാണ് ചരിത്ര രേഖകള്‍ തെളിയിക്കുന്നത്. പ്രമുഖ ചരിത്രകാരനും മുന്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. കെ കെ എന്‍ കുറുപ്പ് രചിച്ച 'വില്യം ലോഗന്‍: മലബാറിലെ കാര്‍ഷിക ബന്ധങ്ങളില്‍' എന്ന പു പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്ത ഒരു ഊമഹരജിയില്‍ മലബാറില്‍ സമീപ ഭാവിയില്‍ വലിയ ഒരു കലാപം നടക്കാന്‍ പോകുന്നു എന്നു പ്രവചിക്കുന്നുണ്ട്. 1880 ഒക്ടോബര്‍ 14നു ഊരും പേരും രേഖപ്പെടുത്താത്ത ആ ഹരജി തുടങ്ങുന്നത് 'മാപ്പിളമാരും നായന്‍മാരും തിയ്യരും മറ്റ് ജാതിക്കാരുമായ ആള്‍ക്കാരും ബോധിപ്പിക്കുന്ന ഹരജി' എന്നു പറഞ്ഞുകൊണ്ടാണ്. അന്ന് ഈ. തോംപ്‌സണ്‍ എന്ന ബ്രിട്ടീഷ് ഗവന്‍മെന്റിന്റെ മലയാള പരിഭാഷകനാണ് ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. അതിലെ പ്രസക്ത ഭാഗങ്ങള്‍ അനുസരിച്ച് പ്രക്ഷോഭം ബ്രിട്ടണ് എതിരെയാണന്ന് വ്യക്തമാക്കുന്നു. വിവാദം കത്തിക്കയറിയതോടെ ഈ പുസതകത്തിലെ ഭാഗങ്ങള്‍ വിശദമായി മലയാള വ്യാഖ്യാനമായി പ്രചരിച്ചിട്ടുണ്ട്. അതിലെ വിവരങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ ഒന്നിച്ച് നടത്തിയ പ്രക്ഷോഭമായിട്ടണ് ഇത് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആ രേഖകള്‍ പ്രകാരം ഭീകരമായ ഒരു കലാപം ഉടനെത്തന്നെ മലബാറില്‍ പൊട്ടിപ്പുറപ്പെടുവാന്‍പോകുകയാണെന്നും അത്തരം നിയമ രാഹിത്യം തടയുവാന്‍ അടിയന്തിരമായി നടപടികളെടുക്കേണ്ടതാണെന്നും അപേക്ഷിക്കുന്നുണ്ട്. നാട്ടുകാരായ ഇവിടത്തെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും കൃഷിക്കാരെ മര്‍ദിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല മലബാറിലെ ഭൂവുടമകള്‍ നടത്തുന്ന കഠിനമായ മര്‍ദ്ദനം ധാരാളം ആള്‍ക്കാരുടെ ജീവന്‍ അപഹരിക്കുന്ന വലിയ കലാപങ്ങള്‍ക്ക് ഇടവരുത്തുന്നതാണന്ന് പറയുന്നു. മറിച്ചുള്ള പ്രചരണം ഹിന്ദു സംഘടനകളുടേതാണ്. അവരുടെ വാദം 1921ലെ പ്രക്ഷോഭം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ ഇസ്‌ളാമിക വര്‍ഗ്ഗീയ കലാപമാണെന്നും ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തി എന്നും ശേഷിക്കുന്നവര്‍ വള്ളുവനാട്, ഏറനാട് താലൂക്കുകളില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്തു എന്നുമുള്ള വാദ മുഖങ്ങളാണ് ഹിന്ദുത്വ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത് . എന്തായാലും സിനിമയിലൂടെ രാഷ്്രീയ പോരിന് ഇത് തുടക്കമാവും. കാരണം ആഷിഖ് അബുവിന്റെ സിനിമാപ്രഖ്യാപനത്തിന് പിന്നാലെ പ്രമുഖ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദും, നാടകകൃത്ത് ഇബ്രാഹിം വേങ്ങരയും വാരിയംകുന്നത്തിനെ നായകനാക്കി ചലച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി സഹയാത്രികനായ അലിഅക്ബര്‍ വാരിയംകുന്നത്തിനെ പ്രതിനായകനാക്കി സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിറകെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിഷലിപ്ത പ്രചാരണത്തിനെതിരെ അദ്ദേഹത്തിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. വാരിയന്‍കുന്നന്റെ പിന്മുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ നിയമനടപടികള്‍ക്ക് തയാറെടുക്കുന്നത്. അടുത്തദിവസം തന്നെ കമ്മിറ്റികൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് സി.പി. ഇബ്രാഹീം അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....