പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്ക്കരണം. വോട്ടു തന്ത്രം സ്വന്തം വോട്ടുബാങ്ക് കൊഴിയാതിരിക്കാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ട്രംപ് ഇതേ കളി കളിച്ചിരുന്നു . അന്ന് ഇന്ത്യാക്കാരെ ഇംഗ്‌ളീഷ് അറിയാത്തവര്‍ അന്ന് ആക്ഷേപിച്ചായിരുന്നു രംഗപ്രവേശം. മോദിക്കൊപ്പം നിന്ന് ആ ഇന്ത്യാക്കിരില്‍ ഒരുവിഭാഗത്തില്‍ മതിപ്പ് സൃഷ്ടിച്ച ശേഷമാണ് പുതിയ കളി. ഇന്ത്യയില്‍ വന്നപ്പോള്‍ നഷ്ടപ്പെട്ട വംശവെറിയുടെ രാഷ്ട്രീയം തിരിച്ചു പിടിക്കാനുള്ള നീക്കത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്. അതേ സമയം വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രൊഫഷണല്‍ വിസ നിഷേധിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിമര്‍ശനം സാമ്പത്തിക മേഖലയില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ അമേരിക്കയിലെ വാണിജ്യ സംഘടനകള്‍ വരെയാണ് ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. നേട്ടം കാനഡയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന യു എസ് ചേംബര്‍ ഓഫ് കോമേഴ്സ് തീരുമാനത്തിനെതിരെ രംഗത്തുവന്നു. കുടിയേറ്റ നയത്തില്‍ വരുത്തിയ മാറ്റം വളര്‍ച്ചാ നിരക്കും തൊഴിലവസരങ്ങളും കുറയ്ക്കുമെന്നും സംഘടന പറഞ്ഞു. അമേരിക്കയുടെ പുതിയ തീരുമാനനത്തിന്റെ ഗുണഭോക്താവ് കാനഡയായിരിക്കുമെന്നും അവര്‍ പറഞ്ഞു. കുടിയേറ്റമാണ് അമേരിക്കയുടെ സാമ്പത്തിക വിജയത്തെ പ്രധാനമായി സഹായിച്ച ഘടകം. അമേരിക്കയിലെ സിലിക്കണ്‍ വാലിയിലെ മൂന്നിലൊന്ന് കമ്പനികളും കുടിയേറ്റക്കാരാണ് സ്ഥാപിച്ചത്. ഇത് വഴി സൃഷ്ടിക്കപ്പെട്ടത് ദശലക്ഷകണക്കിന് തൊഴിലവസരങ്ങളാണെന്നും പുതിയ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ അമേരിക്കകാര്‍ക്കുള്ള തൊഴിലവസരം കൂടുമെന്നാണ് വിസ നയം മാറ്റത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 5,25,000 തൊഴിലവസരങ്ങള്‍ എങ്കിലും ഇങ്ങനെ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. എച്ച് 1 ബി വിസയില്‍ പകുതിയിലേറെയും ലഭിക്കുന്നത് ഇന്ത്യക്കാര്‍ക്കായതുകൊണ്ട് തന്നെ ഏറ്റവും കുടുതല്‍ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് വിസയ്ക്ക് നിയന്ത്രണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....