രാജ്യസഭാ തിരഞ്ഞെടുപ്പ് കടരഞ്ഞതോടെ മോദി സര്‍ക്കാരിന് സമ്പൂര്‍ണ്ണ ആധിപത്യം. കാശ് ഇറക്കിയും, സ്ഥാനങ്ങള്‍ നല്‍കിയും ആളുകളെ സംഘടിപ്പിച്ച് അംഗബലം കൂട്ടി നടത്തിന്റെ നേട്ടം അവര്‍ എങ്ങനെ നടപ്പാക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഇപ്പോള്‍ ഭരണമുന്നണിക്ക് രാജ്യസഭയില്‍ 101 അംഗങ്ങളായി. എന്‍ഡിഎയും അടിയന്തര ഘട്ടങ്ങളില്‍ പിന്തുണയ്ക്കുന്ന കക്ഷികളും (39) ചേരുമ്പോള്‍ 140 പേരായാതോടെ, ബില്ലുകള്‍ പാസാക്കിയെടുക്കല്‍ സര്‍ക്കാരിന് സാധ്യമാകും. ആദ്യമായാണ് എന്‍.ഡി.എ. അംഗബലം 100 കടക്കുന്നത്. സുഹൃദ് കക്ഷികളായ എ.ഐ.എ.ഡി.എം.കെ. (9), ബി.ജെ.ഡി.(9), വൈ.എസ്.ആര്‍. കോണ്‍ഗ്രസ് (6), ടി.ആര്‍.എസ്. (7) കക്ഷികളുടെയും മറ്റു ചെറുപാര്‍ട്ടികളുടെയും പിന്തുണയുടെ കരുത്തില്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ബിജെപി. ഭൂരിപക്ഷമില്ലാത്തതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ ഒട്ടേറെ ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ വിയര്‍ത്തിരുന്നു. ഈ അവസ്ഥയാണ് മാറുന്നത്. 245 അംഗസഭയില്‍ എന്‍.ഡി.എ.ക്ക് 101 അംഗങ്ങളുടെയും പ്രതിപക്ഷ മുന്നണിയായ യു.പി.എ.ക്ക് 65 അംഗങ്ങളുടെയും പിന്തുണയായി. 79 പേര്‍ രണ്ടു സഖ്യത്തിലും ഉള്‍പ്പെടാത്തവരാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാലുപേരും ഒരു പാര്‍ട്ടിയിലും പെടാത്ത രണ്ടുപേരും ബിജെപി.ക്കൊപ്പമാണ്. എസ്പി.(8), ബി.എസ്പി.(4) പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനോടുള്ള അകല്‍ച്ചയും വോട്ടെടുപ്പില്‍ ബിജെപി.ക്കു സഹായകമാവും. മാര്‍ച്ചില്‍ 61 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 42 സീറ്റുകളിലേക്ക് എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കി 19 സീറ്റുകളില്‍ ബിജെപി.-8, കോണ്‍ഗ്രസ്-4, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-4, എം.എന്‍.എഫ്., ജെ.എം.എം., എന്‍.പി.പി. -1 വീതമാണ് വെള്ളിയാഴ്ചത്തെ വിജയം. നോമിനേറ്റഡ് അംഗങ്ങളില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന 8 പേരുള്‍പ്പെടെ ബിജെപിക്ക് 84 എംപിമാരായി. പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലാത്ത 4 നോമിനേറ്റഡ് അംഗങ്ങളും ബിജെപിയുടെ ഭാഗമായി നില്‍ക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....