സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകള്‍ക്കും കൈത്തറിസംഘങ്ങള്‍ക്കുമായി പ്രത്യേകം കോട്ടണ്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി 50 കോടി രൂപ ഇതിനായി സമാഹരിക്കും. 454 ടെക്സ്റ്റൈല്‍ സൊസൈറ്റികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 17 സ്പിന്നിങ് മില്ലുകളുമുണ്ട്. ഓരോ മില്ലുകളും സ്വന്തംനിലയിലാണ് കോട്ടണ്‍ വാങ്ങുന്നത്. ഇത് ഉയര്‍ന്നവില നല്‍കേണ്ടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ എല്ലാ സ്പിന്നിങ് മില്ലുകള്‍ക്കുമായി കോട്ടണ്‍ വാങ്ങാനാണ് തീരുമാനം. ഇതിനായാണ് കോട്ടണ്‍ കോര്‍പ്പറേഷന്‍ രൂപവത്കരിക്കുന്നത്. പരുത്തിക്ക് വിലകുറയുന്ന ഘട്ടത്തില്‍ കോര്‍പ്പറേഷന്‍ കോട്ടണ്‍ വാങ്ങി സൂക്ഷിക്കുകയും അത് സ്പിന്നിങ് മില്ലുകള്‍ക്ക് നല്‍കുകയും ചെയ്യും. ഇതിലൂടെ നിര്‍മിക്കുന്ന നൂല്‍ ടെക്സ്റ്റൈല്‍ സംഘങ്ങള്‍ക്ക് നല്‍കും. ഇതുവഴി തുണി ഉത്പാദനം കൂട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വാണിജ്യമിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം സംരംഭങ്ങളെ സഹായിക്കാന്‍ ഭദ്രത എന്നപേരില്‍ 3425 കോടി രൂപയുടെ സഹായപ്പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും വിപണനപ്രശ്‌നങ്ങള്‍ മറികടക്കാനും പാക്കേജിന്റെ ഭാഗമായി സഹായം നല്‍കും. 1.56 ലക്ഷം എം.എസ്.എം.ഇ. യൂണിറ്റുകളാണ് കേരളത്തിലുള്ളത്. വ്യവസായസംരംഭങ്ങളില്‍ 70 ശതമാനം എം.എസ്.എം.ഇ.യാണ്. ഇത്തരം സംരംഭങ്ങളാണ് നാളത്തെ കേരളത്തിന്റെ ഭാവി. ഇവയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂലധന ടേം വായ്പകള്‍ പുനഃക്രമീകരിക്കണമെന്ന് റിസര്‍വ് ബാങ്കിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ക്രെഡിറ്റ് ഗാരന്റി ഒരു ലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷം കോടിയായി ഉയര്‍ത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ധനകാര്യസ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകളുടെ പകുതിയെങ്കിലും സര്‍ക്കാര്‍ ഗാരന്റിയിലാക്കണമെന്നാണ് മറ്റൊരു നിര്‍ദേശമുള്ളത്. മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവിധത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള കേന്ദ്രപദ്ധതിയുണ്ടാകുമെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുള്ളത്. ഇതിനുപുറമേ, എം.എസ്.എം.ഇ. പുനഃക്രമീകരണത്തിന് 500 കോടി രൂപയുടെ കേന്ദ്രസഹായം സംസ്ഥാനം തേടിയിട്ടുണ്ട്. ഭദ്രതാപാക്കേജ് സംസ്ഥാനം മാത്രം നടപ്പാക്കുന്നതാണ്. മൂന്നുവര്‍ഷത്തേക്ക് ലൈസന്‍സില്ലാതെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നിയമഭേദഗതി കൊണ്ടുവന്നതാണ് കേരളം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ഏറ്റവും നിര്‍ണായകമാകുന്നത്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അപേക്ഷിക്കുന്ന സംരംഭങ്ങള്‍ക്ക് ഒരാഴ്ചകൊണ്ട് അനുമതി നല്‍കാനും തീരുമാനിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ പങ്കാളിയാക്കി പുതിയ സംരംഭങ്ങള്‍ തുടങ്ങും. ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ച് 'സുഭിക്ഷകേരളം' പദ്ധതിയിലൂടെ കാര്‍ഷികമേഖലയില്‍ ഉത്പാദനം കൂട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍, കാര്‍ഷികോത്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ ഒരുക്കുകയാണ് വ്യവസായ വകുപ്പിന്റെ ചുമതല. അതിനായി സാമ്പത്തിക സഹായവും ഭൂമിയും നല്‍കിയുള്ള സമഗ്രപദ്ധതിയാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. അതിലൊന്ന് മാത്രമാണ് വൈന്‍ നിര്‍മാണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....