News Beyond Headlines

27 Wednesday
November

സമീക്ഷ സർഗ്ഗവേദി – ഡ്രോയിങ്ങ് മത്സര വിജയികള്‍

  • ബിജു ഗോപിനാഥ്.
ലോക്ക്ഡൌൺ മൂലം സ്കൂളുകളിൽ പോവാനാവാതെ തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കാനാവാതെ വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ ആണ് യു  കെ യിലെ കുഞ്ഞു പ്രതിഭകൾ . ഇവരുടെ സർഗവാസനകൾ പൊടിതട്ടിയെടുക്കുവാനുള്ള ഒരു അവസരവുമായാണ് സമീക്ഷ യുകെ സർഗ്ഗവേദി എന്നപേരിൽ  വിവിധ മത്സരങ്ങളുമായി എത്തിയത് . സമീക്ഷ സർഗ്ഗവേദി നടത്തിയ മത്സരങ്ങളിൽ ആദ്യത്തേതായിരുന്നു ഏപ്രിൽ 20 മുതൽ 26 വരെ നടന്ന ചിത്രരചനാ മത്സരം . മൂന്നു വയസ്സ് മുതൽ പതിനെട്ടു വയസ്സുവരെയുള്ള  കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നു  ഉണ്ടായതു . ഓരോ വിഭാഗത്തിനും ഓരോ വിഷയം ആസ്പദമാക്കി ആയിരുന്നു  മത്സരം . കുരുന്നു ചിത്രകലാ പ്രതിഭകളുടെ ഭാവനകൾ പെൻസിൽ ഡ്രോയിഗിലൂടെ മനോഹരമായാണ്  ചിറകുവിരിച്ചത് .   ലഭിച്ച എൻട്രികളിലിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10  വീതം ചിത്രങ്ങൾ സമീക്ഷ സർഗ്ഗവേദിയുടെ വിദഗദ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട് ലിസ്റ്റ് ചെയ്ത ഈ ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചിത്രകലാരംഗത്തെ പ്രഗത്ഭർ ആയിരുന്നു. അദ്ധ്വാന വർഗ സ്ത്രീ പക്ഷ ചിത്രകാരി ശ്രീജ പള്ളം , ടെലിഫിലിം സംവിധായകൻ, മികച്ച ചിത്രകാരൻ, തമിഴ് സിനിമ രംഗത്ത് എഡിറ്റർ എന്ന നിലകളിലെല്ലാം തന്റേതായ കയ്യൊപ്പു പതിപ്പിച്ച സുജിത്ത് സഹദേവ് എന്നിവരാണ് ഓരോ വിഭാഗത്തിലെയും മികച്ച മൂന്നു ചിത്രങ്ങൾ തെരെഞ്ഞുടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് സമീക്ഷ സർഗവേദിയെ സഹായിച്ചത്. നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ ഈ രണ്ടു ചിത്രകാരും  സ്വന്തമായി ചിത്രപ്രദർശനങ്ങളും ചിത്രരചനാ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പുകൂടി അന്തിമ വിധിയിൽ ലഭിക്കുന്നതിനായി 10% മാർക്ക് സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ്ങിലൂടെ ആയിരുന്നു. വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ്.
  • സബ് ജൂനിയർ വിഭാഗം വിഷയം  : പ്രകൃതി എന്റെ കണ്ണിലൂടെ
  • ഒന്നാം സ്ഥാനം - ഡാനിയേൽ ജോൺസൺ - ഇപ്സ്വിച് നിവാസികളായ ജോൺസൻ ദേവസ്സ്യയുടെയും ജിഷ ജോൺസണിന്റെയും മകനാണ്.
  • രണ്ടാം സ്ഥാനം - സ്റ്റഫീന മരിയ സാജു - മാഞ്ചസ്റ്റർ നിവാസികളായ സാജു ലാസറിന്റെയും ഫെബിലു സാജുവിന്റെയും മകളാണ്.
  • മൂന്നാം സ്ഥാനം - നീഹാര ബിൻഡ്സൺ - ഗ്രേറ്റ് യമോത് നിവാസികളായ ബിൻഡ്സൺ ഭാസ്കറിന്റെയും ജിമ കുമാറിന്റെയും മകളാണ്.
  • ജൂനിയർ വിഭാഗം വിഷയം : എന്റെ കേരളം.
  • ഒന്നാം സ്ഥാനം -
  • ദിയ വർഗീസ് - ഇപ്സ്വിച് നിവാസികളായ വിൽസൺ ജോസഫ് വർഗീസിന്റെയും ജിൻസി വിൽസണിന്റെയും മകളാണ്.
  • രണ്ടാം സ്ഥാനം - ആൽഡ്രിന സന്തോഷ് - വെസ്റ്റ് സെക്സസ് നിവാസികളായ സന്തോഷ് ജോസഫിന്റെയും ടെൽമ ജോസിന്റെയും മകളാണ്.
  • മൂന്നാം സ്ഥാനം - സായ സിജോ - എക്സിറ്റർ നിവാസികളായ സിജോ ജേക്കബിന്റെയും ഗ്രീഷ്മ സിജോവിന്റെയും മകളാണ്.
  • സീനിയർ വിഭാഗം :- വിഷയം: കോവിഡ് പ്രത്യാഘാതങ്ങൾ
  • ഒന്നാം സ്ഥാനം - ഷരൺ ആഷാ സാജൻ - സാജൻ ഫെഡെറിക്കിന്റെയും ആഷാ സാജന്റെയും മകൾ ആണ്.
  • രണ്ടാം സ്ഥാനം - റോണിയ റോയ് തോമസ് - എക്സിറ്റർ നിവാസികളായ റോയ് തോമസിന്റെയും ലിജി റോയ് തോമസിന്റെയും മകളാണ്
  • മൂന്നാം സ്ഥാനം - ആൽഫി ജിൻസൺ - മാഞ്ചസ്റ്റർ നിവാസികളായ ജിൻസൺ വർഗീസിന്റെയും ജോയ്‌സി  ജിൻസ ണിന്റെയും മകളാണ്.
വിജയികളെ ഹാർദ്ദമായി അഭിനന്ദിക്കുന്നതിനോടൊപ്പം പങ്കെടുത്ത എല്ലാ കുരുന്നു പ്രതിഭകൾക്കും അവരുടെ രക്ഷിതാക്കൾക്കും സമീക്ഷ സർഗ വേദി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സമീക്ഷ യുകെയുടെ അടുത്ത ദേശീയ സമ്മേളനത്തിൽ വെച്ച് പ്രഗത്ഭരായ വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും എന്ന് സമീക്ഷ നാഷണൽ കമ്മിറ്റി അറിയിച്ചു.    

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....