കേരളത്തില്‍ കൂടുതല്‍ ആശുപത്രികള്‍ കൊവിഡ് സെന്ററുകള്‍ ആക്കുന്നതിന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. രോഗികള്‍ കൂടിയാല്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ വിവരിക്കുന്ന സര്‍ജ് പ്ലാന്‍ തയാറാക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. വിദഗധ ചികിത്‌സ സെന്റുകളാവാന്‍ തയാറുള്ള സ്വകാര്യ ആശുപത്രികളുടെ സമ്മതപത്രവും ഈ ഘട്ടത്തില്‍ മേടിക്കുമെന്നാണ സൂചന. രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ 100 നു മുകളിലാണ്. സ്രോതസ്സ് അറിയാത്ത രോഗികളുടെ എണ്ണവും കൂടുന്നു. സമൂഹവ്യാപനം ഇല്ലെന്നു പറയുന്നുണ്ടെങ്കിലും ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് ആശാവഹമല്ല. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെ നഗരങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സ നല്‍കാന്‍ കഴിയാതായി. ഈ സാഹചര്യം കൂടി പരിഗണിച്ചാണു കൂടുതല്‍ പേര്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ സംസ്ഥാനത്തു തയാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. നിലവില്‍ കേരളത്തില്‍ സൗജന്യ ചികിത്‌സയാണ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുമ്പോള്‍ അവര്‍ക്ക് ചികിത്‌സാ നിരക്ക് നിശ്ചയിക്കേണ്ടിവരും . അത് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയില്‍ സര്‍ക്കാര്‍ സംവിധാനത്തെ ശക്തമാക്കുകയാണ് ചെയ്യുക. നിലവില്‍ 14 ജില്ലകളിലെ കോവിഡ് ആശുപത്രികളിലായി 7084 കിടക്കകളുണ്ട്. ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 12,988 കിടക്കകള്‍ തയാറാണെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. കോവിഡ് ആശുപത്രികളിലെ താരതമ്യേന രോഗതീവ്രത കുറഞ്ഞവരെ ഫസ്റ്റ്ലൈന്‍ സെന്ററുകളിലേക്കു മാറ്റി ആരോഗ്യ പ്രവര്‍ത്തകരുടെ അമിത ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യവും സര്‍ക്കാരിനു മുന്നിലുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....