ലോകത്താകെ ഇതുവരെ 90 ലക്ഷമാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 ലക്ഷം പേര്‍ രോഗമുക്തരായി. 4,70,000 പേര്‍ മരിച്ചു. 4,70,000 കൊവിഡ് നിയന്ത്രണവിധേയമായ ചൈനയിലും ദക്ഷിണ കൊറിയയിലും വീണ്ടും രോഗവ്യാപനമുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നു. ചൈനയില്‍ 25 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ ബീജിങ്ങില്‍നിന്നും മൂന്നു പേര്‍ ഹുബെ പ്രവിശ്യയില്‍നിന്നുമാണ്. ബീജിങ്ങില്‍ പുതിയതായി വൈറസ് വ്യാപനമുണ്ടായതിനാല്‍ ഇതുവരെ 23 ലക്ഷം ആളുകളുടെ സ്രവം പരിശോധിച്ചു. ദക്ഷിണ കൊറിയയില്‍ 48 പേര്‍ക്കുകൂടി രോഗം. ഇതില്‍ പകുതിയും തലസ്ഥാനമായ സിയോളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളില്‍ രോഗികള്‍ വര്‍ധിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ ഒരു ദിവസം 4966 പുതിയ രോഗികള്‍. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന കണക്കാണിത്. ആകെ മരണം 1900. രോഗികള്‍ വര്‍ധിക്കുമ്പോഴും ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുകയാണ് സിറില്‍ റാമഫോസ സര്‍ക്കാര്‍. ബ്രസീലില്‍ രോഗബാധിതര്‍ പത്തു ലക്ഷം കവിഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ 50,000 മരണമുണ്ടായിട്ടും കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ തയ്യാറാകുന്നില്ല. പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ 86 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹിബ്രോണിലേക്ക് ഗതാഗതസൗകര്യം നിര്‍ത്തി. അഞ്ചു ദിവസം കര്‍ഫ്യു ഏര്‍പ്പെടുത്തി. നാബുലസ് നഗരം രണ്ടു ദിവസത്തേക്ക് നിരീക്ഷണത്തിലാക്കി. ജര്‍മനിയില്‍ 687 രോഗികള്‍ കൂടി. ഒരു മാസത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന കണക്കാണിത്. സ്പെയിനില്‍ ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ 14 ദിവസത്തെ നിരീക്ഷണ കാലയളവ് നീക്കി. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നത് അടുത്തയാഴ്ച അറിയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....