News Beyond Headlines

27 Wednesday
November

മൂന്നു കൊവിഡ് രോഗികള്‍ക്കെതിരെ കേസ്

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ നിരന്തരം ലംഘിച്ച മൂന്ന് കൊവിഡ് രോഗികള്‍ക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവിലെ അല്‍ സഫ ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ മാസ്‌ക് ധരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. മറ്റ് മുറികളിലെ രോഗികളെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് ഇവര്‍ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിന് പിന്നാലെ കൊവിഡ് പ്രത്യേക ആശുപത്രിയായ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് സഫ ആശുപത്രിയിലേക്ക് മാറ്റിയവരായിരുന്നു ഇവര്‍. മഞ്ചേരിയില്‍ ഗുരുതര രോഗികളെയും ഗര്‍ഭിണികളെയുമാണ് ചികിത്സിക്കുന്നത്. ഭക്ഷണകാര്യത്തിലും പരിശോധനാ ഫലങ്ങള്‍ വൈകുന്നതിലും ഇവര്‍ ആരോഗ്യപ്രവര്‍ത്തകരോട് തര്‍ക്കിക്കാറുണ്ട്. ഇവര്‍ക്കായി പുറത്തുനിന്ന് കൊണ്ടുവന്ന പൊരിച്ച മാംസങ്ങളുള്ള ഭക്ഷണം സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. കൊവിഡ് രോഗികള്‍ക്കുള്ള ഭക്ഷണ മെനു പാലിക്കാന്‍ മൂന്നുപേരും തയ്യാറല്ലായിരുന്നു. കേസിന് പിന്നാലെ ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേരളത്തില്‍ രോഗബാധ വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ നടപടി. രോഗികളെ ബോധവത്കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളകറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിപ്പിച്ച് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല. പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങളുമായി മറ്റൊരാള്‍ കൂടി നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ചികിത്സ തേടിയിട്ടുണ്ട്. ഇയാളുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പനി, ശ്വാസ തടസ്സം അടക്കം രോഗ ലക്ഷ്യങ്ങളുമായി നായരമ്പലം ഭാഗത്ത് നിന്നു ചികിത്സ തേടിയവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ആള്‍ നായരമ്പലം വിട്ടു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കളമശ്ശേരിയിലെ പൊലീസുകാരന്റെ വൈറസ് ബാധയുടെ ഉറവിടവും കണ്ടെത്താനായിട്ടില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....