ഏതൊരു പകര്‍ച്ചവ്യാധിയെയും തടയുന്നതില്‍ താഴെത്തട്ടിലുള്ള ആരോഗ്യ പ്രവര്‍ത്തകരും അവരെ സഹായിക്കുന്നവരുമാണ് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നതും നാട്ടുകാരെ വലിയ ഒരു അളവുവരെ ബോധവത്കരിക്കുന്നതും അവരാണ്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മുകളിലുള്ളവര്‍ നിര്‍ദ്ദേശം നല്‍കുന്നത് ഇവര്‍ ഫീല്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ വിദഗ്ദ്ധമായി വിലയിരുത്തകയും പഠിക്കുകയും ചെയ്തതിന് ശേഷമായിരിക്കും. മുകള്‍ത്തട്ട്, അടിത്തട്ട് എന്നീ ഭേദവ്യത്യാസമില്ലാതെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് രോഗത്തെയും രോഗവ്യാപനത്തെയും തടയുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് . കേരളത്തെ ആദ്യം ഭീഷണിപ്പെടുത്തിയ നിപ്പ പകര്‍ച്ചവ്യാധിയെ തടഞ്ഞത് ഇങ്ങനെയുള്ള പ്രവര്‍ത്തന ഏകോപനത്തിലൂടെയാണ്. നിപ്പയെ മിക്കവാറും കോഴിക്കോട്ട് തന്നെ തടഞ്ഞുനിറുത്തുകയും വ്യാപനത്തിന് ഇട നല്‍കാതെ പിടിച്ചുകെട്ടുകയും ചെയ്തത് അന്ന് രൂപീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം അഥവാ ദ്രുതകര്‍മ്മ ആരോഗ്യ പരിപാലന സംഘമാണ്. ഇവര്‍ക്ക് ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ക്രിയാത്മകമായ നേതൃത്വവും സ്വാതന്ത്ര്യവും നല്‍കുകയുണ്ടായി. അവരുടെ പ്രവര്‍ത്തനം സ്വദേശത്തും വിദേശത്തും അഭിനന്ദിക്കപ്പെടുകയും ചെയ്തു. നല്ല അനുഭവപരിജ്ഞാനമുള്ള വിരമിച്ച ഡോക്ടര്‍മാര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ ടീം. പിന്നീട് എറണാ്കുളത്തും ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും എണ്ണയിട്ടയന്ത്രം പോലെ ഈ സംത്ഭുണ്ട്. യുവ ഡോക്റ്റര്‍മാരുടെ ഒരു സംഘം ഇതുകൂടാതെയുണ്ട്. പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് ഇക്കൂട്ടര്‍. സമൂഹ വ്യാപനം തടയുന്നതിന് പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം പൂര്‍വാധികം ശക്തിപ്പെടുത്തുകയും അവിടെ എത്തുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുക. അതിനൊപ്പം ട്ടന്റിബോഡക ടെസ്റ്റിലേക്ക് കൂടി നീങ്ങുകയാണ് കേരളം. ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നതതല സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....