കൊവിഡ് മഹാമാരി ലോകവ്യാപകമായി അസാധാരണ പ്രത്യാഘാതങ്ങളുണ്ടാക്കിക്കഴിഞ്ഞു. ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകളെയെല്ലാം എങ്ങനെ ബാധിക്കുമെന്ന് പറയാന്‍ കഴിയാത്ത ഗുരുതരമായ സ്ഥിതിവിശേഷം. ജനകോടികള്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട്, ജീവിക്കാന്‍ വഴിയില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. ഇന്ത്യയിലും സ്ഥിതി അതിവേഗം വഷളാകുന്നു. കൊവിഡും മുന്നൊരുക്കമില്ലാത്ത പല സംസ്ഥാനങ്ങളും നടപ്പിലാക്കിയ ലോക്ഡൗണും ഇന്ത്യയില്‍ സാധാരണ ജനങ്ങളുടെ ജീവിതം തകര്‍ത്തു. നഗരങ്ങളില്‍ പണി നഷ്ടപ്പെട്ട ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതോടെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം എല്ലാ അര്‍ഥത്തിലും ഭീതിദമായി വളരുന്നു. ഒരു നേരത്തെപ്പോലും വിശപ്പടക്കാന്‍ വഴിയില്ലെന്ന് മാത്രമല്ല, കേറിക്കിടക്കാനിടമില്ല, ഉടുതുണിക്ക് മറുതുണിയില്ല. ഇതിനിടെയാണ് കൊവിഡ് മഹാമാരിയും മറ്റു രോഗങ്ങളും. കേരളമൊഴികെ, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാവപ്പെട്ടവരെ ചികിത്സിക്കാന്‍ ഫലപ്രദമായ പൊതുജനാരോഗ്യ സംവിധാനമില്ല എന്നത് തീവ്രവലതു പക്ഷവും പരോക്ഷമായി സമ്മതിച്ചു തുടങ്ങി. രാജ്യ തലസ്ഥാനമായ ഡല്‍ഹി അതിന്റെ ഉദാഹരണമാണ്. കൊവിഡ് ലോകത്ത് 13 കോടിയിലേറെ ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്ന് യുഎന്‍ അടുത്തിടെ പറഞ്ഞിരുന്നു. യുഎന്‍ കണക്കുപ്രകാരം ലോകത്ത് 82 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇനി 13 കോടി ജനങ്ങള്‍കൂടി അവര്‍ക്കൊപ്പം ചേരും. കോവിഡ് പത്തുകോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് ലോക ബാങ്കും കണക്കാക്കുന്നു. ലോകത്തെവിടെയും ജനങ്ങള്‍ ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും വഴുതിവീഴുകയാണെന്ന് ഓരോ ദിവസവും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഐക്യരാഷ്ട സഭ (യുഎന്‍) ഏതാനും മാസത്തിനപ്പുറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 36.4 കോടി ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന പാവപ്പെട്ടവരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍, കോവിഡില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍കൂടി രൂക്ഷമായതോടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം പെരുകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നുമുണ്ട്. യുഎന്‍ കണക്കുപ്രകാരം ലോകത്ത് 82 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇനി 13 കോടി ജനങ്ങള്‍കൂടി അവര്‍ക്കൊപ്പം ചേരും. കൊവിഡ് പത്തുകോടി ജനങ്ങളെ പട്ടിണിയിലാക്കുമെന്ന് ലോക ബാങ്കും കണക്കാക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ലോക ജനസംഖ്യയില്‍ പട്ടിണി അനുഭവിക്കുന്നവരുടെ മൂന്നിലൊന്നും നൈജീരിയ, ഇന്ത്യ, കോംഗോ എന്നിവിടങ്ങളിലാണ്. കൊവിഡ് നേരിടുന്നതില്‍ത്തന്നെ വലിയ അലംഭാവം കാണിച്ച മോഡി സര്‍ക്കാര്‍ രാജ്യത്തിന്റെ ഈ സ്ഥിതിയൊന്നും പരിഗണിക്കുന്നേയില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും എഫ്‌സിഐ ഗോഡൗണുകളില്‍ നിറഞ്ഞുകിടക്കുന്ന ഭക്ഷ്യധാന്യവും ഫലപ്രദമായി ഉപയോഗിച്ചാല്‍ പാവപ്പെട്ടവരുടെ ദാരിദ്ര്യം ഒരുപരിധിവരെ അകറ്റാനാകും. നഗരങ്ങളില്‍ ജോലി നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് എത്തിയവരടക്കം ആവശ്യക്കാരായ എല്ലാവര്‍ക്കും തൊഴില്‍ നല്‍കണം. അതുവഴി ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കാനും കഴിയും. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജില്‍ തൊഴിലുറപ്പുപദ്ധതിക്ക് അധികമായി 40,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് തീര്‍ത്തും അപര്യാപ്തമാണ്. നടപ്പു ധനവര്‍ഷത്തെ ബജറ്റില്‍ അനുവദിച്ചത് 61,500 കോടി. ഇത് മുന്‍വര്‍ഷത്തെ പുതുക്കിയ കണക്കിനേക്കാള്‍ കുറഞ്ഞ തുകയാണ്. പുതുക്കിയ തുക 71,000 കോടിയായിരുന്നു. പക്കേജ് തുകയും ബജറ്റിലെ തുകയും ചേര്‍ത്താലും പണം മതിയാകില്ല. ആവശ്യമുള്ളവര്‍ക്കെല്ലാം വര്‍ഷത്തില്‍ 100 ദിവസം ജോലി കൊടുക്കണമെന്ന് തൊഴിലുറപ്പു നിയമത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍, 14 സംസ്ഥാനത്ത് 50 ദിവസംപോലും തൊഴിലില്ല. തൊഴില്‍ദിനവും വേതനവും അടിയന്തരമായി കൂട്ടണം. 200 ദിവസം തൊഴില്‍ നല്‍കാന്‍ കഴിയണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൊന്നും തൊഴിലുറപ്പുപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ല. ഇതൊക്കെ പരിഹരിച്ച്, അസംഘടിതമേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയടക്കം ഉള്‍പ്പെടുത്തി പദ്ധതി ശക്തമാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. മറ്റൊന്ന്, എഫ്സിഐ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യമാണ്. 770 ലക്ഷം ടണ്‍ അരിയും ഗോതമ്പും കെട്ടിക്കിടപ്പുണ്ട്. ഇതിന്റെ സൗജന്യവിതരണം ഇനിയും കാര്യക്ഷമമായി നടക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....