News Beyond Headlines

27 Wednesday
November

കേരള രാഷ്ട്രീയത്തില്‍ , മതങ്ങളുടെ കരുത്ത് ചോരുന്നു

  ഭഗവതി പുത്തന്‍ കൊവിഡ് കാലം കൂടി എത്തിയതോടെ കേരള രാഷ്ട്രീയം പൂര്‍ണ്ണമായും മാറുകയാണ്. മതങ്ങളുടെ കരുത്തില്‍ ഭരണകൂടങ്ങളെ വിറപ്പിച്ച് ആനുകൂല്ല്യങ്ങള്‍ നേടിയിരുന്ന സാമുദായിക സംഘടനകള്‍ എല്ലാം അരങ്ങത്തുനിന്ന് പിന്‍വാങ്ങിക്കഴിഞ്ഞു. പുതിയ പ്രവര്‍ത്തന ശൈലിയിലേക്ക് പൊതുപ്രവര്‍ത്തകരും മാറിക്കഴിഞ്ഞു. സംഘടനയുടെ കരുത്തില്‍ ആള്‍ബലം കാട്ടി ജനങ്ങളെ ഒപ്പം നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തിന്റെ കാലം പിന്നിടുകയാണന്നാണ് കൊവിഡ് കേരളത്തിന് നല്‍കുന്ന പാഠം. മാധ്യങ്ങളില്‍ പ്രസ്താവനകള്‍ നിറഞ്ഞാലും ജനമനസില്‍ എത്തുകപ്രയാസമാണന്ന് പല പാര്‍ട്ടികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞുന്നു പക്ഷെ അതു കഴിഞ്ഞും മത സാമുദായിക സംഘടനകള്‍ തലപൊക്കയതോടെ വിളവെടുപ്പില്‍ അവര്‍ മുന്‍പന്തിയില്‍ എത്തി. എന്നാല്‍ ദുരിതത്തിന്റെ നൂറു ദിനങ്ങളില്‍ ഒരിക്കല്‍ പോലും ജനങ്ങള്‍ക്ക് സഹായമായി എത്താന്‍ സാമുദായിക സംഘടനകള്‍ക്ക് കഴിയാതെ വന്നതോടെ അവര്‍ ചവിട്ടി നില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ കച്ചവടത്തിന്റെ ലാഭവും ഭണ്ഡാരങ്ങളിലെ കാശുമായിരുന്നു ഈ സംഘടിത ശക്തിയുടെ ഇന്ധനം. ഈ രണ്ട് കാര്യത്തിലും ഒരു ശുദ്ധീകരണം നടത്തി എന്നുള്ളതാണ് കൊവിഡ് കേരളത്തിന് നല്‍കിയ നന്മ എന്ന് നമ്മള്‍ക്ക് വിലയിരുത്തേണ്ടിവരും. ഇപ്പോള്‍ കേരളം ഭരിക്കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ യാഥാര്‍ത്ഥത്തില്‍ കേരളത്തിലെ അണ്‍ എയിഡയഡ് മേഖലയുടെ നടുവ് ഒടിക്കുന്നതായി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിപക്ഷവും അടച്ചു പൂട്ടലിന്റെ വക്കിലാണ് അതുപോലെ തന്നെയാണ് കൂണ്‍പോലെ മുച്ചുപൊങ്ങിയ സി ബി എസ് ഇ സ്‌കൂളുകളും. ചെറിയ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെങ്കിലും മദ്യമാഫിയക്കാള്‍ വലിയ മാഫിയയുടെ പിടി കേരളത്തില്‍ കുറഞ്ഞു എന്നത് ആശ്വാസകരമാണ്. ചങ്ങനാശേരിയിലും ചേര്‍ത്തലയിലുമായി നടന്നിരുന്ന ഹിന്ദു മൊത്തകച്ചവടവും , മലപ്പുറത്തും മധ്യതിരുവിതാംകൂറിലുമായി നടന്നിരുന്ന ക്രിസ്ത്യന്‍ മുസ്‌ളീം മൊത്തവ്യാപാരവും പൂര്‍ണ്ണമായും പൊളിയുന്നതോടെ രാഷ്ട്രീയ ഉപജാപകങ്ങള്‍ക്കാണ് തിരിച്ചടി ആകുന്നത്. കേരളത്തില്‍ വേര് ഉറപ്പിക്കന്‍ കൊതിച്ച് പിന്നണിയില്‍ സജീവമായി നില്‍ക്കുന്ന സംഘപരിവാര്‍ ശക്തികളും, യു ഡി എഫ് തണലില്‍ പടര്‍ന്നു പന്തലിക്കുന്നതിന്റെ വേഗത കുറയും. ബി ജെ പി പൂര്‍ണ്ണമായും തങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തത് മതസംഘടനകളുടെ ട്രാക്കിലാണ്. കേരളത്തില്‍ എസ് എന്‍ ഡി പി യെ ഉപയോഗിച്ച് ബി ഡി ജെ എസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത് ഈ ലക്ഷത്തിലാണ് . ആവേശത്തില്‍ രൂപീകരിച്ച പാര്‍ട്ടി ചലനമറ്റ് ഇപ്പോള്‍ ബി ജെ പിക്ക് നോക്കളെ റിക്രൂട്ട് ചെയ്യുന്ന താവളം മാത്രമായി മാറി. യു ഡി എഫ ആവട്ടെ തങ്ങളുടെ പുതിയ പ്രവര്‍ത്തന രീതിമാറ്റേണ്ടത് എങ്ങനെ എന്ന് അറിയാതെ വലയുകയാണ്. പുതു തലമുറ നേതാക്കളെ ചുവട് ഉറപ്പിക്കാന്‍ അനുവദിക്കാത്തതാണ് യു ഡി എഫിന്റെ ഏറ്റവും വിയ തിരിച്ചടി. ഇനി സമ്മേളനങ്ങളും റാലികളും ഓണ്‍ ലൈനിലിക്ക് മാറുകയാണ് അതിന്റെ തുടക്കം കണ്ടു കഴിഞ്ഞു. വരുന്ന തെേദ്ദസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇതിന്റെ രണ്ടാംഘട്ടമാണ് കാണാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി സിപിഐ എം ചൊവ്വാഴ്ച സംഘടിപ്പിച്ച പ്രതിഷേധം ഇതില്‍ സമരചരിത്രത്തിലെ പുതിയ അധ്യായമായി. സംസ്ഥാനത്ത് രണ്ടു ലക്ഷത്തില്‍പ്പരം കേന്ദ്രങ്ങളില്‍ 10 ലക്ഷത്തിലധികം പേരാണ് കേന്ദ്രനയത്തിനെതിരെ അണിനിരന്നത്. കോവിഡ് --19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു സമരം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....