ടി പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചുവന്ന സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പാറാട് കണ്ണങ്കോട്ടെ പടിഞ്ഞാറെ കുഞ്ഞിക്കാട്ടില്‍ പി കെ കുഞ്ഞനന്തന്‍ ) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9. 25ന് ആയിരുന്നു അന്ത്യം. ജയിലില്‍ കിടക്കുന്നതിനിടെ വയറ്റിലുണ്ടായ അണുബാധയെതുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പാറാട് ടൗണില്‍ അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ചാണ് പി കെ കുഞ്ഞനന്തന്‍ പൊതുരംഗത്ത് സജീവമായത്. 1970ല്‍ സിപിഐ എം അംഗമായി. 15 വര്‍ഷം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്. ടി പി ചന്ദ്രശേഖരന്‍ കേസില്‍ 2014 ജനുവരിയിലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരേതരായ കേളോത്താന്റവിടെ കണ്ണന്‍നായരുടെയും കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകനായി 1948ലാണ് ജനനം. കണ്ണങ്കോട് യുപി സ്‌കൂളിലെ പഠനത്തിനുശേഷം അമ്മാവന്‍ ഗോപാലന്‍മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തി. ജോലി ആവശ്യാര്‍ഥം ഇടക്കാലത്ത് ബംഗളൂരുവിലേക്ക് പോയെങ്കിലും 1975ല്‍ അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് മടങ്ങിയെത്തി. പാനൂരിലും പരിസര പ്രദേശങ്ങളിലും സിപിഐ എം കെട്ടിപ്പടുക്കാന്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച നേതാവായിരുന്നു. നിരവധി പ്രതിസന്ധിയുടെ ഒരുഘട്ടത്തിലും പതറിയില്ല. എതിരാളികളുടെ മുന്നിലും ലോക്കപ്പിലും ജയിലറയിലും ഒരു കമ്യൂണിസ്റ്റുകാരന്റെ ധീരത പ്രകടിപ്പിച്ചു. പല സന്ദര്‍ഭങ്ങളിലും രാഷ്ട്രീയ എതിരാളികള്‍ കുഞ്ഞനന്തനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്പിന്നിങമില്‍ തൊഴിലാളിയായിരുന്നു കുഞ്ഞനന്തന്‍. രാത്രി ഷിഫ്റ്റിലാണ് ജോലിചെയ്തത്. രാവിലെ മുതല്‍ വൈകിട്ടുവരെ നാട്ടില്‍ പാര്‍ടി പ്രവര്‍ത്തനം നടത്താനായിരുന്നു അത്. രാത്രി മില്ലിലെ ജോലി കഴിഞ്ഞ് ട്രെയിനില്‍ തലശേരിയില്‍ വന്നിറങ്ങി രാവിലെ വീട്ടിലേക്ക് പോകുന്നതായിരുന്നു പതിവ്. ഒരു ദിവസം തലശേരിയിലെ പഴയ പാര്‍ടി ഓഫീസില്‍ കിടക്കുമ്പോഴാണ് ആര്‍എസ്എസ്സുകാര്‍ ഓഫീസിനുനേരെ ബോംബെറിഞ്ഞത്. കെട്ടിടംതന്നെ തകര്‍ന്നുപോകുന്ന വിധത്തിലുള്ള വന്‍ ബോംബാക്രമണമായിരുന്നു. പൊയിലൂര്‍, തൃപ്രങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് മേഖലയില്‍ നാട്ടുപ്രമാണിമാര്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ കുഞ്ഞനന്തന്‍ മുന്നോട്ടുവന്നു. ജനങ്ങളുടെ പ്രിയങ്കരനായി അദ്ദേഹം അതിവേഗം മാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....