2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായി. ഈ കാലയളവില്‍ വയനാട്ടില്‍ 60ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2006ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ വി എസ് സര്‍ക്കാരര്‍ തുടക്കമിട്ട ആശ്വാസ നടപടികള്‍ ആകെ അട്ടിമറിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് വി എസ് ഗവണ്‍മെന്റായിരുന്നു. കാര്‍ഷിക കടാശ്വാസ കമീഷന്‍ രൂപീകരിച്ച് കാര്‍ഷിക കടങ്ങള്‍ അതിന്റെ പരിധിയിലാക്കി. ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങളുടെ കടം എഴുതിത്തള്ളി. അരലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളുടെ പലിശ എഴുതിത്തള്ളി. അതെല്ലാം തകര്‍ത്ത് വീണ്ടും ജനങ്ങളെ ദുരിതത്തില്‍ ആക്കുകയായിരുന്നു യു ഡി എഫ് ന്‍ അന്ന് ക്രൈസ്തവ സഭ തന്നെ തെരുവില്‍ ഇറങ്ങിയിരുന്നു. കൃഷി നാശത്തിനുള്ള ധനസഹായം വെട്ടിക്കുറച്ചും സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചു. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായമാണ് സര്‍ക്കാര്‍ കുത്തനെ കുറച്ചത്.ഒരു വാഴ നശിച്ചാല്‍ 100 രൂപ നഷ്ടപരിഹാരം കിട്ടിയത് 2.70 പൈസയാക്കി കുറച്ചു. റബറിന് 300 രൂപ കിട്ടിയത് 36 ആയും തെങ്ങിന് 750 രൂപ കിട്ടിയത് 102 രൂപയായും കുരുമുളകിന് 75 രൂപയായിരുന്നത് 16 ആയും ജാതിക്ക 400 രൂപയായിരുന്നത് 115 ആയും കുറച്ചു. വന്യമൃഗ ഭീഷണി, ജപ്തി നടപടികള്‍, ജനവാസമേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളാക്കിയത് എല്ലാം കര്‍ഷക ജീവിതം പ്രതിസന്ധിയിലാക്കി. ഈ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മറുപടി നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....