പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായം 11 കോടിയില്‍പരം കുടിശ്ശികയുണ്ടായിരുന്നത് വിതരണം ചെയ്തു. വയനാട് പാക്കേജ് നടപ്പാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ 120.69 കോടി രൂപയാണ് കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. പ്രകൃതിക്ഷോഭത്തിലും വരള്‍ച്ചയിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 27.41 കോടി രൂപ വിതരണം ചെയ്തു. കാര്‍ഷിക കടാശ്വാസ കമീഷന്‍ പരിഗണിക്കുന്ന കാര്‍ഷിക കടങ്ങളുടെ കാലപരിധി 2018 ആഗസ്ത് വരെ നീട്ടി. കര്‍ഷകര്‍ എടുത്ത എല്ലാ വായ്പകള്‍ക്കും നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടി. വയനാടിനെ പൂക്കൃഷിയുടേയും പാരമ്പര്യ നെല്‍വിത്തിനങ്ങളുടേയും സുഗന്ധ നെല്‍ക്കൃഷിയുടേയും പ്രത്യേക സോണാക്കി. ബത്തേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബത്തേരി നഗരസഭ, മീനങ്ങാടി, നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകള്‍, പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് പ്രത്യേക പൂക്കൃഷി മേഖലകള്‍. കുറ്റിമുല്ല, ചെണ്ടുമല്ലി, വാടാമുല്ല, ജര്‍ബറ, ഗ്ലാഡിയോലസ്, റോസ്, ഹെലിക്കോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.ഫ്‌ളോറികള്‍ച്ചര്‍ ഡവലപ്‌മെന്റ് സീകിമില്‍ 47. 9 ലക്ഷം രുപയും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ 8.4 ലക്ഷം രൂപയും പദ്ധതിക്ക് അനുവദിച്ചു. പാരമ്പര്യ നെല്‍ വിത്തിനങ്ങളുടേയും സുഗന്ധ നെല്‍ക്കൃഷിയുടേയും പ്രത്യേക സോണായും ജില്ലയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ഗ്രാമങ്ങളില്‍ ഫലവര്‍ഗ കൃഷി ചെയ്യുന്ന ഫലഗ്രാമം പദ്ധതി തുടങ്ങി. പടിഞ്ഞാറത്തറ, എടവക പഞ്ചായത്തുകളില്‍ പാഷന്‍ ഫ്രൂട്ടും മുപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളില്‍ ലിച്ചിയുമാണ് കൃഷി ചെയ്യുന്നത്. ബത്തേരി നഗരസഭ, അമ്പലവയല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ അവക്കാഡോ(വെണ്ണപ്പഴം) തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ മാങ്കോസ്റ്റിനും, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ റംബൂട്ടാനും കൃഷി ചെയ്യാനാണ് പദ്ധതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....