രാഹുലന്റെ സ്ഥാനാര്‍ഥിത്വം ആഘോഷിക്കുന്നവരോട് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി മാനന്തവാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ പര്യടനം. സാമ്രാജ്യത്വ വിരുദ്ധ പേരാട്ട ഭൂമിയില്‍ വോട്ടര്‍മാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയയായിരുന്നു പര്യടനം. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മുന്‍തൂക്കം വിളബംരചെയ്യുന്നതായിയിരുന്നു സ്വീകരണങ്ങള്‍. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഒരു ആശങ്കയും സൃഷ്ടിച്ചിട്ടില്ലെന്നും ആശങ്കപ്പെടേണ്ടത് രാഹുലാണെന്നും പ്രഖ്യപിച്ചായിരുന്നു സുനീറിന്റെ പര്യടനം. രാ വിലെ എട്ട് മുതല്‍ ആരംഭിച്ച പര്യടനം 25ലധികം കേന്ദ്രങ്ങള്‍ പിന്നിട്ട് രാത്രി വൈകിയാണ് സമാപിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ച് ആദിവാസി മേഖലകളിലടക്കം നിരവധി സ്ത്രീകളും കുട്ടികളുമടങ്ങിയ ജനാവലിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മത്സരമായി മാറിയതോടെ ആജ് തക്, എന്‍ഡിടിവി തുടങ്ങി ദേശീയചാനലുകളടക്കം പര്യടനവേളയില്‍ സുനീറിനെ അനുഗമിച്ചു. ചാനലുകള്‍ക്ക് മുന്നില്‍ തെളിച്ചമാര്‍ന്ന നിലപാടുകള്‍ അറിയിച്ചും വോട്ടര്‍മാര്‍ക്ക് മുന്നില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ യാഥാര്‍ഥ്യം തുറന്നുകാട്ടിയും തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു സുനിറിന്റെ മുന്നേറ്റം. കൂമ്പാരക്കുനിയില്‍ തെരഞ്ഞെടുപ്പ് പര്യടനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍ രാഘവന്‍ അധ്യക്ഷനായി. ഹരീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പനവല്ലി, വെള്ളാഞ്ചേരി, ബാവലി, പാല്‍വെളിച്ചം, നീര്‍വാരം,നടവയല്‍, കൂളിവയല്‍, കെല്ലൂര്‍, തോണിച്ചാല്‍, തേറ്റമല, മൊതക്കര, വെള്ളമുണ്ട പത്താം മൈല്‍, നിരവില്‍പുഴ, കരിമ്പില്‍, ഇരുമനത്തൂര്‍, ആലാറ്റില്‍, വള്ളിത്തോട്, തവിഞ്ഞാല്‍, മക്കിമല, ചിറക്കര, പ്രിയദര്‍ശിനി, പിലാക്കാവ്, ഇല്ലത്ത് മൂല, പാണ്ടിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം ലഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....