ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കണ്ണൂരിലെ കരുത്തനായ ജില്ലാ സെക്രട്ടറി പി.ജയരാജനെ എതിരാടാന്‍ കെ കെ രമയെ ഇറക്കാന്‍ മുല്ലപ്പള്ളി ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് അദ്ദേഹം. സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ആര്‍.എം.പിയുടെ കെ.കെ രമയ്ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെങ്കില്‍ സി.പി.എം മത്സരത്തില്‍ വിയര്‍ത്തേക്കും. സി.പി.എമ്മിന്റെ നീക്കത്തിനെതിരേ ചില അടവു നയങ്ങള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന നിലപാടിലാണ് ആര്‍.എം.പിയുമെന്നാണ് സൂചന. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയെ കോണ്‍ഗ്രസ് 2009ല്‍ പിടിച്ചെടുത്തത് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയായിരുന്നു. പിന്നീട് 2014ലും ആ സീറ്റ് നിലനിര്‍ത്താനായി. എന്നാല്‍ നിലവിലെ സി.പി.എമ്മിന്റെ വെല്ലുവിളിക്ക് കരുത്തുപകരാന്‍ ഇത്തവണ ആര്‍.എം.പിയുടെ കെ.കെ രമയ്ക്ക് പിന്തുണ നല്‍കാനുള്ള ആലോചന കോണ്‍ഗ്രസിന്റെ പക്ഷത്ത് സജീവമാണ്. വടകരയില്‍ ആര്‍.എം.പി കെ.കെ രമ, കുമാരന്‍ കുട്ടി എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. നേതൃയോഗം ചേര്‍ന്ന് ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മണ്ഡലത്തില്‍ തങ്ങള്‍ക്ക് 50,000 വോട്ടുകള്‍ ഉണ്ടെന്നാണ് ആര്‍.എം.പി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന ഒഞ്ചിയം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലടക്കം ഭരണം നിലനിര്‍ത്താന്‍ ആര്‍.എം.പിക്ക് കഴിഞ്ഞിരുന്നു. ആര്‍.എം.പിയെ മണ്ഡലത്തില്‍ സഹകരിപ്പിക്കണമെന്ന് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ താല്‍പര്യമെന്നും സൂചനയുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിലാണ് പി.ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് മേഖലയില്‍ പി.ജയരാജനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം എതിര്‍ സ്ഥാനത്ത പി.ജയരാജനാണെങ്കില്‍ ആര്‍.എം.പി രാഷ്ട്രീയ തന്ത്രങ്ങളില്‍ മാറ്റം വരുത്തും. സി.പി.എമ്മിനെയും ബി.ജെ.പിയെയും മണ്ഡലത്തില്‍ എതിര്‍ക്കുന്ന ആര്‍.എം.പിയുടെ ഒഞ്ചിയത്തെ സ്വാധീനം മനസ്സിലാക്കിയ കോണ്‍ഗ്രസ് അവരുമായി സഹകരിക്കാന്‍ ആലോചിച്ചിട്ടുമുണ്ട്. എതിര്‍വശത്ത് പി.ജയരാജനെ പോലെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി ആണെങ്കില്‍ അത്രയും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസിനും നിര്‍ത്തേണ്ടി വരും. ഇടതുകോട്ടയായ വടകരയില്‍ നിലവില്‍ അവര്‍ക്ക് ആരും ഇല്ല അതിനാലാണ് രമയ്ക്ക് പിന്‍തുണ നല്‍കി മല്‍സരപ്പിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....