മൂന്നാം ലോക്‌സഭാ സീറ്റിന് പകരം നാല് നിയമസഭാ സീറ്റുകള്‍ അധികമായി അനുവദിച്ചാല്‍ പ്രശ്‌ന പരിഹട്ടരത്തിന് തയാറാണെന്ന് മുസ്‌ളീം ലീഗ്. സീറ്റുകള്‍ ഏതാണെന്നും, ഏത് ജില്ലകളിലാണെന്നും ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്ത് ധാരയില്‍ എത്താമെന്ന് ലീഷ് നേതൃത്വം പറയുന്നു. ലോക്‌സഭാ സീറ്റിനുവേണ്ടി വേണ്ടി അവകാശവാദം ഉന്നയിച്ച മുസ്ലിം ലീഗുമായി കോണ്‍ഗ്രസ് നടത്തിയ നാലുവം ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്. . രണ്ട് സീറ്റില്‍ ഒതുങ്ങാന്‍ ലീഗ് നേതൃത്വം സന്നദ്ധമായെങ്കിലും സമസ്തയുടെയും യൂത്ത് ലീഗിന്റെയും കര്‍ക്കശ നിലപാടാണ് കുഞ്ഞാലിക്കുട്ടിയെയും മറ്റും വെട്ടിലാക്കയത്. അതിനെ തുടര്‍ന്നാണ് പുതിയ ഫോര്‍മുല വച്ചിരിക്കുന്നത്. പുതിയ മൂന്ന് യുവ ജന നേതാക്കള്‍ക്ക് അവസരം ലഭിക്കുമെന്നും നിലവിലുള്ള എം പി മാരില്‍ ആരെങ്കിലും മാറി പുതിയ ആളിന് അവസരം നല്‍കാമെന്നും നേതൃത്വം പറയുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുകയാണ്. വീണ്ടും ചര്‍ച്ചയാകാമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചന നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി മറ്റു നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഒമ്പതിന് കോഴിക്കോട്ട് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചേരും മുമ്പ് ഉഭയകക്ഷി ചര്‍ച്ച നടത്തും. എറണാകുളത്ത് നിശ്ചയിച്ച ചര്‍ച്ചയുടെ ദിവസം തീരുമാനിച്ചിട്ടില്ല. ആവശ്യമെങ്കില്‍ വീണ്ടും ലീഗ് ഉന്നതാധികാര സമിതി ചേരും. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കും. അന്തിമ തീരുമാനത്തിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തും. മൂന്നാം സീറ്റില്‍ കോണ്‍ഗ്രസുമായി അസ്വാരസ്യം ആഗ്രഹിക്കാത്ത ലീഗ് നേതൃത്വം ആവശ്യം പരമാവധി നീട്ടിക്കൊണ്ടുപോവും. സീറ്റാവശ്യത്തില്‍ നിന്ന് പൊടുന്നനെ പിന്‍വലിഞ്ഞാല്‍ പ്രവര്‍ത്തക വികാരം എതിരാവുമെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു. അതിനാല്‍ നിയമസഭ പറഞ്ഞ് തണുപ്പിക്കാനാണ് ശ്രമം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....