കൊച്ചി : ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തുനിന്ന് മാറി നില്‍ക്കാന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിരാമചന്ദ്രന്റെ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന യു ഡി എഫ് ചര്‍ച്ചയ്ക്ക് മുന്നോടിയായി യു ഡി എഫ് നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് തന്റെ നിലപാട് മുല്ലപ്പള്ളി അറിയിച്ചത്. കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടിയെടുക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ ഉടര്‍ന്നാണ് മല്‍സരത്തില്‍ നിന്ന് മാറി പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കാന്‍ മുല്ലപ്പള്ളി തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും. കടത്തനാടും, കണ്ണൂരിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളും കൂടിചേരുന്ന വടകരകമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും ഈറ്റില്ലമാണ് . കൃത്യമായി പറഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലെ ചുവപ്പുകോട്ടകളായ തലശേരിയും,കൂത്തുപറന്പും കോഴിക്കോട് ജില്ലയിലെ വടകര,കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, എലത്തൂര്‍ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. മുല്ലപ്പള്ളി മാറിയാല്‍ മണ്ഡലം കൊതിക്കുന്നവരുടെ എണ്ണം മൂലം സീറ്റ് വിഭജനം കോണ്‍ഗ്രസിന് കീറാമുട്ടിയാകും. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി.അനില്‍കുമാര്‍,അഡ്വ.കെ.പ്രവീണ്‍കുമാര്‍, മഹിളാ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി.ഉഷാദേവി ടീച്ചര്‍ എന്നിവരാണ് സീറ്റിനായി ഇടിക്കുന്നത്. എന്നാല്‍ മണ്ഡലം നിലനിര്‍ത്തണമെങ്കില്‍ വി.എം.സുധീരന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സി പി എമ്മിനാണെങ്കില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, മുന്‍ എംഎല്‍എ കെ.കെ. ലതിക , എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. വടകയുടെ ചരിത്രം കോണ്‍ഗ്രസിന് അത്ര സന്തോഷം നല്‍കുന്നതല്ല. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡോ. കെ.ബി. മേനോനാണ് ആദ്യ എംപി. 1962ല്‍ സ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവനും, 67ല്‍ എസ്എസ്പിയിലെ എ. ശ്രീധരനും, വടകരയുടെ ആദ്യകാല എംപിമാരായി. 1971 മുതല്‍ 91 വരെ നടന്ന തുടര്‍ച്ചയായ ആറു തെരഞ്ഞെടുപ്പുകളില്‍ വലതിനൊപ്പവും ഇടതിനൊപ്പവുമായി കെ.പി. ഉണ്ണികൃഷ്ണന്‍ വിജയം നേടി . കെ.പി. ഉണ്ണികൃഷ്ണനെ 79945 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ ഒ. ഭരതന്‍ 1996ല്‍ മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്നു നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും മണ്ഡലം ചുവന്നുതുടുത്തു. 2004ല്‍ 130587 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ പി. സതീദേവി,. തൊട്ടുപിന്നാലെ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ സതീദേവി 56186 വോട്ടുകള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയം നേടി. 2014ല്‍ നടന്ന വീറും വാശിയും വര്‍ധിച്ച തെരഞ്ഞെടുപ്പില്‍ കേവലം 3306 വോട്ടിനാണ് കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഎമ്മിലെ എ.എന്‍. ഷംസീറിനോടു കടന്നുകൂടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി ഒഴികെ ആറു മണ്ഡലങ്ങളും ഇടതിനൊപ്പമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....