മാന്ദ്യകാലത്തെ കുടുബ ബഡ്ജറ്റ്
വിലക്കയറ്റത്തിന്റെയൂം സാമ്പത്തിക മാന്ദ്യത്തിന്റെയും കാലമാണ്. വരുന്ന വര്‍ഷവും വിലക്കയറ്റം തുടരുമെന്ന ധാരണയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് സാധാരണക്കാരന് കൃത്യതയോടെ കാര്യങ്ങളെ മറികടക്കാന്‍ നല്ലത്. സര്‍ക്കാര്‍ ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്ന സമയത്താണ് പലപ്പോഴും നമ്മള്‍ കുടുബത്തിന്റെ സാമ്പത്തിക സ്ഥിതിയെ വിലയിരുത്തുന്നത്. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇടത്തരക്കാരെയും നന്നായി ബാധിച്ചിരിക്കുന്ന സമയത്ത് അത്തരമൊരു പ്‌ളാനിങ്ങിനെക്കുറിച്ചാണ് ധന്‍ഗുരു ഓര്‍മ്മിപ്പിക്കുന്നത്.
ഓരോ മാസവും നിശ്ചിത തുക മിച്ചം കണ്ടെത്താവുന്ന വിധത്തില്‍ വേണം ബജറ്റ് തയ്യാറാക്കാന്‍.രോഗം, ആശുപത്രി ചെലവ് തുടങ്ങിയ അവിചാരിതമായ ആവശ്യങ്ങള്‍ക്കു പണം നീക്കി വച്ചുകൊണ്ടുവേണം ആസൂത്രണം .
ഇത് പ്രധാനം
ബഡ്ജറ്റില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം രോഗം എപ്പോള്‍ വേണമെങ്കിലും വരാം. കൃത്യമായ മുന്‍കരുതല്‍ എടുക്കുന്നില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക പ്ലാനിംഗ് മൊത്തം തെറ്റും. കടക്കെണിയലകപ്പെടും. അല്‍പം മുന്‍കരുതലുണ്ടെങ്കില്‍ ആരോഗ്യതകരാറുകളെയും അസുഖങ്ങളെയും നേരിടാന്‍ ഭയപ്പെടേണ്ടതില്ല.ഒരു നിശ്ചിത തുക ഓരോ മാസവും ആരോഗ്യകാര്യങ്ങള്‍ക്കായി നീക്കി വെയ്ക്കുകആരോഗ്യ ഇന്‍ഷുറസ് എടുക്കുക.
നിങ്ങളുടെ വരവ് ചെലവുകളെക്കുറിച്ച് കൃത്യമായ ധാരണയാണ് ആദ്യം വേണ്ടത്. വേണമെങ്കില്‍ വരുമാനം ഏതൊക്കെ വഴിയിലാണ് ചെലവായി പോകുന്നതെന്ന് എഴുതി സൂക്ഷിക്കാം. ഒരു മാസം എന്തിനൊക്കെ പണം ചെലവാക്കുന്നു എന്ന് ഇങ്ങനെ എഴുതി സൂക്ഷിച്ചാല്‍ പണം ഏതൊക്കെ വഴിയിലാണ് ചെലവാകുന്നത് എന്നതിനെക്കുറിച്ച് ഏകദേശ ധാരണ കിട്ടും. ഇങ്ങനെ ഒരു മാസം ശീലിച്ചാല്‍ തന്നെ വരവറിഞ്ഞ് ചെലവാക്കാനും ഒരു നിശ്ചിത തുക സമ്പാദ്യമായി നീക്കി വെക്കാനും കഴിയും.
എങ്ങനെ തുടങ്ങണം
ചെറിയ ചെലവു പോലും ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ കഴിഞ്ഞുള്ള മറ്റ് ചെറിയ ചെലവുകള്‍ക്ക് വേണ്ടി വേണമെങ്കില്‍ ബജറ്റ് തയ്യാറാക്കാം. വെറുതെ ഒരു ബജറ്റ് തയ്യാറാക്കിയാല്‍ മാത്രം പോരാ. ബജറ്റ് തയ്യാറാക്കുന്നത് ക്യത്യമായ ഒരു സമയത്തേക്കായിരിക്കണം. പണം ചെലവഴിക്കുമ്പോള്‍ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ ശ്രദ്ധിക്കണം. വീടിന് വാടക നല്‍കാന്‍ ഉണ്ടെങ്കില്‍ അത്, ഇലക്ട്രിസിറ്റി ബില്‍, ഫോണ്‍ചാര്‍ജ്ജ്, പാല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പണം ആദ്യമേ നീക്കി വെക്കണം.
ആസൂത്രണവഴി
ആഴ്ചയിലോ മാസത്തിലോ നിങ്ങള്‍ക്ക് എത്ര വരുമാനം കിട്ടുന്നുണ്ടെന്ന് കണ്ടെത്താം. ഇതിനൊപ്പം മറ്റ് രീതിയില്‍ കിട്ടുന്ന വരുമാനം, ബോണസ്, ഷെയറില്‍ നിന്നോ ബാങ്കിലോ നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. ചെലവുകള്‍ചെലവുകളെ രണ്ടായി തരംതിരിക്കാം. ആവശ്യമുള്ളതെന്നും ഒഴിവാക്കാന്‍ പറ്റാത്തതെന്നും. ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, ആശുപത്രി ചെലവുകള്‍ ഇതെല്ലാം ഒഴിവാക്കാന്‍ പറ്റാത്തവയില്‍ വരുന്നതാണ്. ബഡ്ജറ്റ് പ്ലാന്‍ ചെയ്യുമ്പോള്‍ ഇവ ആദ്യം തന്നെ ഉള്‍പ്പെടുത്തണം.
വരുമാനം ചെലവ്ആകെയുള്ള വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൃത്യമായി കണ്ടെത്തണം. വരവ് കൂടുതലും ചെലവ് കുറവുമാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം ശരിയായി . ചെലവ് കൂടുതലാണെങ്കില്‍ നിങ്ങളുടെ ചെലവഴിക്കല്‍ ശീലം മാറ്റാന്‍ സമയമായി. മാത്രമല്ല ബജറ്റൊന്ന് മാറ്റിപ്പണിയാനും സമയമായി എന്നര്‍ത്ഥം.
ഷോപ്പിങ്ങിന് കടിഞ്ഞാന്‍
പുതിയ കാലത്ത് കൃത്യമായി പണം കൊണ്ടുപോകുന്നത് മാളുകളും ഓണ്‍ലൈന്‍ ഷാപ്പിങ്ങുമാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങിക്കൂട്ടി കയ്യിലുള്ള പണം മുഴുവന്‍ തീര്‍ത്തിട്ടായിരിക്കും പലരും മടങ്ങി വരുന്നത്. എത്ര ദിവസത്തേക്കുള്ള സാധനങ്ങള്‍ വേണം, എന്തൊക്കെ വേണം എന്നൊരു ലിസ്റ്റുണ്ടാക്കിയിട്ടു വേണം സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍.
പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ സീസണലായിട്ടുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. കുറഞ്ഞ വിലയില്‍ ഇവ ലഭിക്കാന്‍ ഇത് സഹായിക്കും. ഒരു ദിവസത്തേക്ക് എന്നത് മാറ്റി ഒരാഴ്ചത്തേക്ക് ഒരുമിച്ച് വാങ്ങുന്നതായിരിക്കും ലാഭം. മീനും ഇറച്ചിയും സ്ഥിരമായി വാങ്ങുന്നവര്‍ അതിലൊരു മാറ്റം വരുത്തിയാല്‍ തന്നെ പണം ലാഭിക്കാം.
ഇന്ധന ചിലവ്
യാത്രകളില്‍ ശ്രദ്ധിച്ചാല്‍യാത്രകള്‍ക്കായി നല്ല പണം ചെലവാക്കുന്നവരുണ്ടിവിടെ. ചെറിയ ദൂരത്തേക്ക് പോകുമ്പോഴും ഓട്ടോ പിടിക്കുക, കാര്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ഉപേക്ഷിക്കാം. നടന്നു പോകാവുന്ന ദൂരമാണെങ്കില്‍ നടന്നു തന്നെ പോകുക. പണംചെലവുകള്‍ കൂടുന്തോറും അതിനനുസരിച്ച് വരുമാനം കൂടാത്തത് വലിയൊരു പ്രശ്നമാണ്.
പുതുക്കാന്‍ മറക്കരുത്.
പുതിയ ചെലവുകളോ, വരുമാനമോ ഉണ്ടാക്കുമ്പോള്‍ അത് കൂടി ഉള്‍പ്പെടുത്തി ബജറ്റ് പുതുക്കിയെടുക്കണം. ഇല്ലങ്കില്‍ അവിചാരിതമായി എത്തുന്നതുക നമ്മള്‍ ശ്രദ്ധിക്കാതെ ചിലവായി പോകും . ബജറ്റില്‍ ഉള്‍പ്പെടാത്ത അനാവശ്യ ആഡംബരങ്ങളും പാഴ്ചെലവുകളും ഒഴിവാക്കുക പകരം ഭൂമിയുള്‍പ്പടെയുള്ള വസ്തുവകകളില്‍ പണം നിക്ഷേപിക്കുന്നതാണ് നല്ലത്.
ഓര്‍മ്മിക്കാന്‍
വീടോ ഫ്‌ളാറ്റോ സ്വനതമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്നീട് നടത്താം എന്നു കരുതി മാറ്റി വയ്ക്കുന്നത് മണ്ടത്തരമാണ്. കുതിച്ചുയരുന്ന സാധനങ്ങളുടെയും സ്ഥലത്തിന്റെയും വില നിങ്ങളുടെ സ്വപ്നത്തെ വരും വര്‍ഷം അപ്രാപ്യമാക്കി മാറ്റാം. അതിനാല്‍ അതിലേക്കുള്ള പ്‌ളാനിങ്ങ് നടത്തി തുടങ്ങണം.