News Beyond Headlines

29 Friday
November

സുധാകരന്റെ കാര്യം മാര്‍ച്ചില്‍ അറിയാം

  കോണ്‍ഗ്രസ് വര്‍ക്കിങ്ങ് പ്രസിഡന്റായി എങ്കിലും അത്ര സംതൃപ്തനല്ല കണ്ണൂരിന്റെ സ്വന്തം നേതാവ് കെ സുധാകരന്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ അവകാശ വാദം ഉന്നയിച്ചിട്ടില്ലെങ്കിലും കണ്ണൂര്‍ കയ്യില്‍ നിന്ന് പോയാല്‍ കളിമാറുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഈ മാസം 25ന് പുറത്തിറക്കും. ഹൈക്കമാന്‍ഡിന്റെ ആദ്യപട്ടികയില്‍ തന്നെ ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകളും ഇടം പിടിച്ചേക്കും. ഇതില്‍ പേരുവന്നില്ലങ്കില്‍ കളിതുടങ്ങുമെന്നാണ് സൂചന. കാര്യമായ പരാതികളും വിവാദങ്ങളുമൊന്നുമുണ്ടാകാത്ത രീതിയില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കി കൈമാറാന്‍ നേരത്തെ ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്കായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ പല തലത്തിലായി നടന്നു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരങ്ങള്‍ മുല്ലപ്പള്ളി ദേശീയനേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര 28ന് സമാപിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് സര്‍വസജ്ജമാകണമെന്നാണ് നിര്‍ദേശം. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സീറ്റിംഗ് എം പിമാരുടെ സീറ്റുകള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ വന്നാല്‍ വിജയസാധ്യത കുറയുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയമാണ് പ്രധാനമെന്നും തോല്‍ക്കുന്നത് ലോക്സഭയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പലതിലും പുതുമുഖങ്ങളെ നിര്‍ത്താനും ഏകദേശ ധാരണയായിട്ടുണ്ട്. ഇടുക്കി,തൃശ്ശൂര്‍,ചാലക്കുടി, കണ്ണൂര്‍ സീറ്റുകള്‍ ഇക്കുറി എന്തായാലും പിടിച്ചെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരനെകൂടാതെ എ പി അബ്ദ്ുള്ളകുട്ടിയെയും ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെയും തൃശ്ശൂരില്‍ വി എം സുധീരനെയും ചാലക്കുടിയില്‍ കെ പി ധനപാലനെയും മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ മനസിലിരിപ്പ്. ഇതില്‍ താന്‍ മല്‍സരിക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു കഴിഞ്ഞു. തിരുവനന്തപുരം ശശി തരൂര്‍, ആലപ്പുഴ കെ സി വേണുഗോപാല്‍, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം കെ വി തോമസ്, എന്നിവര്‍ തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ മറ്റൊരു മുതിര്‍ന്ന നേതാവിന് ഇവിടെ നറുക്കുവീഴും. ജയസാധ്യ ഉറപ്പുള്ള വയനാട്ടിലും വടകരയിലും പുതിയ സ്ഥാനാര്‍ഥികളുണ്ടാകും. സുധാകരനെ ഒപ്പം കിട്ടാന്‍ അമിത്ഷാ ഇപ്പോഴും ശ്രമം തുടരുന്നുണ്ട്. കേരളത്തില്‍ നിലവിലുള്ള ബി ജെ പി നേതാക്കളില്‍ കെ സുരേന്ദ്ര, കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് മാത്രമാണ് നേരിയ വിജയ പ്രതീക്ഷ ആര്‍ എസ് എസ് നല്‍കുന്നത്. ഇതില്‍ കുമ്മനം മല്‍സരിക്കാന്‍ എത്താനുള്ള സാധ്യത കുറവാണ്. അതിനാല്‍ സാംസ്‌കാരിക മുഖം, മറുകണ്ടം ചാടാന്‍ സാധ്യതയുള്ള പ്രധാന നേതാക്കള്‍ എന്നിവരെയാണ് ബി ജെ പി ലക്ഷ്യം വയ്ക്കുന്നത്. അതില്‍ ഒന്നാമനാണ് ഇപ്പോഴും സുധാകരന്‍.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....