News Beyond Headlines

27 Wednesday
November

ഇക്കുറി കുഞ്ഞാപ്പാ തകര്‍ക്കുമോ

പികെ കുഞ്ഞാലികുട്ടി ഇത്തിരി വിവാദത്തില്‍ കുടുങ്ങിയെങ്കിലും വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് അണികള്‍. ശക്തിയേറി കൊണ്ടിരിക്കുന്ന ബിജെപിക്കുമെതിരെ ഒരു ജനാധിപത്യസഖ്യം രൂപപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി കഴിഞ്ഞു. പ്രത്യേകിച്ച് പ്രധാനപ്രതിപക്ഷവും ലീഗിന്റെ സഖ്യകക്ഷിയുമായ കോണ്‍ഗ്രസ് തന്നെ വലിയ പ്രതിസന്ധികളെ നേരിടുന്ന ഈ കാലത്ത് സെക്കലര്‍ മുഖമായി കുഞ്ഞാലിക്കുട്ടിക്ക് ഡല്‍ഹിയില്‍ തിളങ്ങാന്‍ സാധിക്കും. അണികള്‍ക്ക് കുഞ്ഞാലിക്കുട്ടിയില്‍ വിശ്വാസമുണ്ട്. തന്റെ അസാധാരണമായ നയവൈഭവം കൊണ്ട് കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍. പി.കെ കുഞ്ഞാലിക്കുട്ടി അടുപ്പമുള്ളവര്‍ക്ക് കുഞ്ഞാപ്പയാണ്. പാണ്ടിക്കടവത്ത് വീട്ടിലും അടുപ്പമുള്ളവര്‍ക്കുമിടയില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ആ വിളിപ്പേര് ഇന്ന് മലപ്പുറത്തുകാര്‍ക്കും കേരളരാഷ്ട്രീയത്തിലും ഒരു പോലെ പ്രശസ്തമാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയജീവിതം. പാണക്കാട് തറവാട്ടിലെ വിനീത വിധേയനില്‍ നിന്ന് കേരളരാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയനേതാവായുള്ള ആ വളര്‍ച്ച. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനും ശക്തനുമായ നേതാവായി നില്‍ക്കുമ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി ദേശീയരാഷ്ട്രീയത്തിലേക്കുള്ള വഴിമാറല്‍ ഇത്തരം ഒരു ഫൈറ്ററെ കണ്ടെത്താന്‍ എളുപ്പമല്ല കേരളരാഷ്ട്രീയത്തില്‍. ലീഗിന്റെ ഈറ്റില്ലമായ പാണക്കാടിനടുത്തെ ഊരകം എന്ന ഗ്രാമത്തില്‍ 1951-ലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ജനനം. വ്യവസായിയായ പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി ഫാത്തിമക്കുട്ടിയുടേയും മകനായിട്ടായിരുന്നു ജനനം. പിന്‍ക്കാലത്ത് കൊമേഴ്സില്‍ ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും സ്വന്തമാക്കി. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിലൂടെയാണ് കുഞ്ഞാലിക്കുട്ടി സജീവരാഷ്ട്രീയത്തിലെത്തുന്നത്. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സംഘടനയുടെ സംസ്ഥാന ട്രഷററായി കുഞ്ഞാലിക്കുട്ടി. 1980-ല്‍ മലപ്പുറം മുന്‍സിപ്പാലിറ്റിയുടെ അധ്യക്ഷനായി കൊണ്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1982-ല്‍ മലപ്പുറം നിയോജകമണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു ജയിക്കുന്നത്. 1987 ല്‍ വീണ്ടും മലപ്പുറത്തു നിന്ന് വിജയിച്ചു. 1991 ല്‍ കുറ്റിപ്പുറത്തു നിന്നാണ് മത്സരിച്ചത്. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. 2001 ല്‍ കുറ്റിപ്പുറത്തു നിന്ന് വീണ്ടും വിജയിച്ച കുഞ്ഞാലിക്കുട്ടി എ.കെ ആന്റണി മന്ത്രിസഭയില്‍ വ്യവസായ, ഐടി വകുപ്പ് മന്ത്രിയായി. തൊട്ടുപിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു വ്യവസായ-ഐടി വകുപ്പ് മന്ത്രി. അതിനടെ റജീനയുടെ വെളിപ്പെടുത്തലും വിവാദങ്ങളും ഒരു രീതിയിലും അധികാരത്തില്‍ തുടരാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞാലിക്കുട്ടി രാജിവച്ചു. 2006-ല്‍ നിയമസഭാ തിരഞ്ഞെടുപ്പെത്തി. ജനവിധി നേരിട്ട് അഗ്‌നിശുദ്ധി വരുത്താനിറങ്ങിയ കുഞ്ഞാലിക്കുട്ടിക്കും മുസ്ലീംലീഗിനും പക്ഷേ അടിതെറ്റി. ഐസ്‌ക്രീ പാര്‍ലര്‍ കേസ് സുപ്രീം കോടതി തള്ളിക്കളഞ്ഞെങ്കിലും രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹത്തെ അത് തുടര്‍ന്നും വേട്ടയാടിക്കൊണ്ടിരുന്നു. 2006-ന് ശേഷം കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയനേതാവിനും വ്യക്തിക്കും സംഭവിച്ച മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നു. 2011-ല്‍ മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം രൂപം കൊണ്ട വേങ്ങര എന്ന മുസ്ലീംലീഗിന്റെ ഏറ്റവും ശക്തമായ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ജനവിധി തേടി. 38237 എന്ന മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിച്ചു കയറി .തുടര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വ്യവസായം-ന്യൂനപക്ഷക്ഷേമം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അദ്ദേഹം അധികാരമേറ്റു. വളരെ സൂക്ഷമതയോടെയായിരുന്നു ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എകെ ആന്റണിയുടെ ന്യൂനപക്ഷ പ്രസ്താവനയെ ചൊല്ലിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചാം മന്ത്രിയുടെ പേരിലും മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അത് അത് സൗമ്യമായി പരിഹരിക്കാന്‍ പ്രയ്തനിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. തന്റെ കൈവശമിരുന്ന ന്യൂനപക്ഷക്ഷേമവകുപ്പ് നല്‍കിയാണ് മഞ്ഞളാകുഴി അലിക്ക് മന്ത്രിയാവാന്‍ അദ്ദേഹം അവസരമൊരുക്കിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്ന് തന്നെ മത്സരിച്ച കുഞ്ഞാലിക്കുട്ടി മികച്ച വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ് കുഞ്ഞാലിക്കുട്ടി ഇവിടെ മത്സരിച്ച് വിജയിച്ചത്. എസ്പിയുടെ അസംഖാനും, ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്താഹുദല്‍ മുസ്ലീമിനിന്റെ അധ്യക്ഷനുമായ അസാദുദ്ദീന്‍ ഒവൈസിയുമാണ് ഇന്ന് ന്യൂനപക്ഷവിഭാഗങ്ങളുടെ മുഖമായി ദേശീയരാഷ്ട്രീയത്തില്‍ തിളങ്ങുന്നത്. ഈ രണ്ട് പേരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതികളും ശൈലിയുമാണ് കുഞ്ഞാലിക്കുട്ടിയുടേതും മുസ്ലീംലീഗിന്റേതും അതിനാല്‍ കുഞ്ഞാപ്പ ഡല്‍ഹിക്ക് പോണം എന്നു തന്നെയാണ് മലപ്പുറത്തിന്റെ ആഗ്രഹം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....