രാജ്യത്തെ ബാങ്കുകളിലെ വൻ സമ്പത്തിക തട്ടിപ്പുകളും കിട്ടാ കടങ്ങളും കാർഷിക വായ്പകളുമെല്ലാം വലിയ ചർച്ചയാണ് ഇപ്പോൾ. ഇനിയും ചർച്ചയാകേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 11,302 കോടിയിലധികം പണമാണ് രാജ്യത്തെ ബങ്കുകളിൽ അനാഥമായി കിടക്കുന്നത്. ആർ ബി ഐ ആണ് ഈ വിവരങ്ങൾ പുറാത്തുവിട്ടത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് രാജ്യത്ത് എറ്റവുമധികം പണം കെട്ടിക്കിടക്കുന്നത്. 1,262 കോടി രൂപയാണ് എസ് ബി ഐ യിൽ അനാഥമായിക്കിടക്കുന്നത്. തൊട്ടു പിറകിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് 1250 കോടി രൂപ. മറ്റു ബങ്കുകളിലെല്ലാമായി 7,040 കോടി രൂപയാണ് ആർക്കും വേണ്ടാതെ കിടക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിങ്ങനെ സ്വകാര്യ ബാങ്കുകളിൽ മാത്രം 1,416കോടി രൂപ ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു.
മരിച്ചു പോയവരുടെയോ അതുമല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരുടെയോ ആവാം ഇത്തരം അക്കൗണ്ടുകൾ എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇവ നിയമ വിരുദ്ധ പണമാവാൻ സാധ്യതയില്ല എന്നും ഇന്ത്യൻ ബാങ്കുകളിൽ അക്കൗണ്ടുള്ള 100 ലക്ഷം കോടി ജനങ്ങളുടെ പണമാണിതെന്നുമാണ് ആര്‍ബിഐ ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് പറയുന്നത്.
പത്തു വർഷത്തിൽ കൂടുതൽ ഉപയോഗമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളാണിവ. നീണ്ട കാലത്തേക്ക് ഉപയോഗമില്ലാത്ത അക്കൗണ്ടുകൾ ബാങ്കുകൾ നിർജ്ജീവമാക്കും. എങ്കിലും തങ്ങളുടെ പണത്തിൽ നിക്ഷേപകർക്ക് അവകാശ വാദം ഉന്നയിക്കാവുന്നതാണ്. എന്നാൽ മരിച്ചവരുടെ അക്കൗണ്ടുകൾ നോമിനികളിലേക്ക് ബാങ്കുകൾ മനപ്പൂർവ്വം എത്തിക്കാത്തതാണ് ഇത്രയധികം പണം ഉടമസ്ഥരില്ലാതെ കിടക്കാൻ കാരണം എന്ന വിമർശനം ഉയർന്നിട്ടുണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....