കര്‍ഷകരുടെ പോരാട്ട വീര്യത്തിന് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കിയതായി ഇ പി ജയരാജന്‍. സമരത്തെ പുച്ഛിച്ചവര്‍ ആ ജനപ്രവാഹത്തിന് മുന്നില്‍ സ്തംഭിച്ച് നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും ജയരാജന്‍.ജയരാജന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
സവര്‍ണ ഫാസിസ്റ്റ് ഭരണകൂടത്തെ ജനകീയ സമരത്തിലൂടെ വിറപ്പിച്ച മഹാരാഷ്ട്രയിലെ കര്‍ഷക മക്കള്‍ക്ക് അഭിവാദ്യം..........
കര്‍ഷക വിരുദ്ധരായ മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സാധാരണക്കാരന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി. അഖിലേന്ത്യാ കിസാന്‍സഭ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു.
എക്കാലവും കര്‍ഷകരുടെയും സാധാരണക്കാരന്റെയും ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിഞ്ഞ് നില്‍ക്കാനാവില്ലെന്ന് സംഘപരിവാര ഭരണകൂടത്തെ പഠിപ്പിച്ച ഉജ്വല പ്രക്ഷോഭമാണ് ലോംഗ് മാര്‍ച്ച്. സമരത്തെ പുച്ഛിക്കാനും ഐതിഹാസിക പോരാട്ടത്തില്‍ പങ്കെടുക്കുന്നവര്‍ കര്‍ഷകരല്ലെന്നും മറ്റും പ്രസ്താവനകളിറക്കി ജനശ്രദ്ധ തിരിച്ചുവിടാനും ശ്രമിച്ച ബിജെപിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരുമെല്ലാം ആര്‍ത്തൊഴുകിയെത്തിയ ജനപ്രവാഹത്തിന് മുന്നില്‍ സ്തംഭിച്ച് നില്‍ക്കുന്ന കാഴ്ചയ്ക്കാണ് മഹാരാഷ്ട്ര സാക്‍ഷ്യം വഹിച്ചത്.
കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജനവിഭാഗങ്ങളുടെയും ഉന്നമനം ലക്‍ഷ്യമിടുന്ന പാര്‍ട്ടിയല്ല സവര്‍ണ ഫാസിസ്റ്റുകളായ ബി ജെപി എന്ന് ബിജെപി നേതൃത്വം അവര്‍ അധികാരത്തിലേറിയ ഇടങ്ങളിലെല്ലാം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....