News Beyond Headlines

27 Wednesday
November

മുംബൈ പൂനൈയിലൂടെ ഒരു ട്രെയിന്‍ യാത്ര ആയാലോ…?

മുംബൈ പൂണെ എക്സ്പ്രസ്സ് വെ അഥവ യശ്വന്ത്റാവു ചവാൻ മുംബൈ പൂണെ എക്സ്പ്രസ്സ് വെ, ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ്സ് പാത. വാഹനങ്ങൾക്ക് അധിവേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാതകൾ. എന്നാൽ മുംബൈ-പൂണെ എക്സ്പ്രസ്സ് പാഥയുടെ പ്രധാന ആകർഷണം പശ്ചിമഘട്ടത്തിന്റെ ഊഷ്മള ഭംഗി ആസ്വദിച്ച് യാത്ര ചെയ്യുവാൻ കഴിയുന്നു എന്നാണ്. ആറുവരിയിൽ കോണ്‍ക്രീറ്റ് ചെയ്ത്നിര്‍മ്മിച്ച ഹൈസ്പീഡ് പാതയിലൂടെ സഹാദ്രിയുടെ വശ്യമനോഹാരിതമായ മലകളും താഴ് വരകളും കണ്ടൊരു യാത്ര. പ്രശസ്തമായ ലോണാവലകണ്ടാല കുന്നുകളും ഈ പാതയിലാണ്. 2002 ഓടെയാണ് മുംബൈ പൂണെ എക്സ്പ്രസ്സ് പാത യാഥാർത്യമായത്.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയേയും വ്യവസായ നഗരമായ പൂണെയേയും ബന്ധിപ്പിച്ചാണ് 2002ൽ യശ്വന്ത്റാവു ചവാൻ ആറ് വരിപ്പാത നിർമ്മിക്കുന്നത്. രാജ്യത്തെ മൊത്തം ഗതാഗത സംവിധാനത്തിനും വലിയ മാറ്റത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഈ പാതയുടെ വരവ്. ഇന്ത്യൻ നിരത്തുകളിലൂടെ വേഗതയേറിയതും സുരക്ഷിതവുമായ വാഹനഗതാഗതത്തിന് പുതുതുടക്കമായിരുന്നു അത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാകുന്നു യശ്വന്ത്റാവു ചവാൻ മുംബൈ പൂണെ എക്സ്പ്രസ്സ് വെ.
പഴയ മുംബൈ-ചെന്നൈ ദേശീയ പാത 4നെയാണ് യശ്വന്ത്റാവു ചവാൻ മുംബൈ-പൂണെ എക്സ്പ്രസ്സ് ഹൈവെ ആക്കിമാറ്റിയത്. ആദ്യ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്ന യശ്വന്ത്റാവു ചവാന് ആദരസൂചകമായാണ് ഈ പാതയ്ക്ക് അദ്ദേഹത്തിന്റെ പേരു നൽകിയത്. മഹാരാഷ്ട്രയിലെ പൻവേലിനടുത്ത് കലമ്പോലിയിൽ നിന്ന് ആരംഭിക്കുന്ന ആറ് വരി എക്സ്പ്രസ്സ് പാത പൂണെയ്ക്കടുത്ത് ടെഹു റോഡിലാണ് അവസാനിക്കുന്നത്. 93.1 കിലോമീറ്ററാണ് ആകെ ദൂരം. ഷേഡുങ്, ചൗക്ക്, ഖാലാപൂർ, ലോണാവാല, കുസ്ഗോൺ, ടേൽഗോൺ ആറ് ഇന്റർചെയിഞ്ചുകളും ഈ പാതയ്ക്ക് ഉണ്ട്.
സഹ്യാദ്രി പര്‍വ്വതനിരകളെ ഭേദിച്ച് ചുരങ്ങളും തുരംഗങ്ങളും താണ്ടി ഒരു മനോഹരയാത്രയാണ് യാത്രികര്‍ക്ക് ഈ പാത സമ്മാനിക്കുന്നത്. ആറ് തുരങ്കങ്ങളാണ് മുംബൈ പൂണെ എക്‌സ്പ്രസ്സ് പാതയിലുള്ളത്. സാധാരണ മലമ്പാതകളെ അപേക്ഷിച്ച് വീതികൂടിയ നിരത്തുകളാണിതിന്റെ പ്രത്യേകത. അതിനാല്‍ തന്നെ വേഗത്തിലുള്ള യാത്രയ്ക്കും ഈ പാത അനുയോജ്യമാണ്.
16.3 ബില്യൺ രൂപ ചിലവിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറെഷനാണ് (MSRDC) മുംബൈ-പൂണെ എക്സ്പ്രസ്സ് പാത പണികഴിപ്പിച്ചത്. 2000 ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി ഇത് സഞ്ചാരത്തിനായി തുറന്നു കൊടുത്തിരുന്നു. എന്നാൽ 2002 ഏപ്രിൽ മുതലാണ് പൂർണമായി യാത്രായോഗ്യമാകുന്നത്. ഇവിടെ നാല് വീലിൽ താഴെയുള്ള വാഹനങ്ങൾക്ക് യാത്രാനുമതിയില്ല. കൂടാതെ ട്രാക്ടർ തുടങ്ങിയ വേഗം കുറഞ്ഞ വാഹനങ്ങളും ഇതിലൂടെ സഞ്ചരിക്കാൻ അനുവദിക്കാറില്ല. അതിവേഗതയേറിയ ആഡംബര കാറുകളുടെ വിനോദകേന്ദ്രമാണിവിടം. ഡ്രൈവർമാരുടെ അശ്രദ്ധ കാരണം നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. മുംബൈ-പൂണെ എക്സ്പ്രസ്സ് ഹൈവെ മഹാരാഷ്ട്രയിലെ സിയോൺ വരെ (22 കിലോമീറ്ററുകൂടി) നീട്ടാനും മഹാരാഷ്ട്ര സർക്കാറിന് പദ്ധതികളുണ്ട്. വേഗത്തിലും സുഖപ്രദവുമായ സഞ്ചാരത്തിനപ്പുറം സഹ്യാദ്രിയെ അടുത്തറിഞ്ഞും ആസ്വദിച്ചും മുംബൈ പൂണെ എക്സ്പ്രസ്സ് പാതയിലൂടെ യാത്രചെയ്യാൻ സാധിക്കുന്നു. ഡ്രൈവിങ് ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ട നിരത്തുകളിലൊന്നായി ഈ പാതയെ മാറ്റിയതിന് പിന്നിലുള്ള രഹസ്യവും ഇതുതന്നെ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....