News Beyond Headlines

28 Thursday
November

കടലിൽ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുതെന്ന്‌ ബിനീഷ് കോടിയേരി

ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. വര്‍ഷങ്ങളായി തുടരുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വാര്‍ത്തകളെന്ന് ബിനീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വർഷങ്ങൾ ആയി തുടർന്ന് വരുന്ന വേട്ടയാടലുകളുടെ ഭാഗമായി ഒരെണ്ണം കൂടെ . രാഷ്രീയപ്രവർത്തകന്റെ ജീവിതവും, കുടുംബജീവിതവും ചർച്ചയാകപെടേണ്ടതുതന്നെയാണ്. അവരുടെ ജീവിതരീതികളും ചർച്ചയാകാം. എന്നാൽ ആ കുടുംബത്തിലെ വ്യക്തി അതു ചെയ്തിട്ടുണ്ടോ, ഇല്ലയോ എന്ന് നോക്കി സത്യസന്ധതമായി വാർത്ത കൊടുക്കേണ്ടതാണ് ഒരു മാധ്യമധർമം. അവർക്കും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശവും ഉണ്ട്‌. വസ്തുതകൾക്ക് നിരക്കാത്ത വാർത്തകൾ നൽകി, അതു പലതരത്തിലുള്ള ചർച്ചകൾക്കു വിധേയമാക്കി വ്യക്‌തിഹത്യ നടത്തി കൊണ്ടിരിക്കയാണ് ; അതുപോലെ നവ മാധ്യമങ്ങളും .
കാലാകാലങ്ങളായി സിപിഎം സമ്മേളനങ്ങൾ നടക്കുമ്പോൾ പല വിധത്തിലുള്ള തെറ്റായി വാർത്തകൾ നേതാക്കന്മാരുടെയും, കുടുംബത്തെയും പറ്റി പ്രചരിപ്പിച്ചു അതിന്റെ നിറം കൊടുത്തുന്ന രീതി തുടർന്നു വരുന്നതാണ് എന്ന് ജനങ്ങൾ തിരിച്ചറിയേണ്ടതാണ്. ഒരു ദിവസത്തെ ചർച്ചകൾ അത് ശരിയായിരുന്നില്ല എന്ന് മനസിലാക്കിയാലും നടത്തിയ ചർച്ചകളും ജനങ്ങളിൽ ഉളവാക്കിയ സംശയവും ആർക്കും തിരിച്ചെടുക്കാൻ സാദിക്കുകയില്ലലോ .എന്റെ അനുഭവം തന്നെ പറയാം വിദ്യാർത്ഥിരാഷ്രീയം തുടങ്ങിയ 1997 മുതൽ ഇന്നുവരെയും എന്നെ പല രീതിയിലും പൊതുസമൂഹത്തിനു മുന്നിൽ വളരെ മോശമായി ചിത്രീകരിച്ചും, വൃത്തികെട്ടതും കേട്ടാൽ അറയ്ക്കുന്നതുമായ വാർത്തകൾ ചമച്ചു എന്നെ നിരന്തരം വേട്ടയാടികൊണ്ടിരുന്നു. ദിവസേന ഉള്ള ചർച്ചകൾകൾ നടത്തി . മലയാളികളുടെ ചായയുടെ കൂടെ ഉള്ള സ്നാക്സ് ആണ്‌ ഞാൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . എന്നാൽ അവ ഒന്നും പോലും സത്യത്തിനു നിരക്കാത്തതു ആയതുകൊണ്ട് തന്നെയാണ് ഞാൻ ഇപ്പോഴും പൊതു സമൂഹത്തിന്റെ മുൻപിൽ നില്കുന്നത് . എനിക്കെതിരെ ഒന്നും ഇന്ന് വരേ തെളിയിക്കാൻ കഴിയാതെ പരാജയം സമ്മതിച്ചവരാണ് ആരോപണം ഉന്നയിച്ചവർ . .ആരോപണം ഉന്നയിച്ചർക് അത് തെളിയിക്കുവാനുള്ള ബാധ്യതയും ഉണ്ട് . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏതു നിയമ നടപടിക്കും വിദേയമാകാൻ ബിനോയ് തയ്യാറാണ് എന്ന് അവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവൻ തന്നെ വ്യക്ത മാക്കിയിട്ടും ഉണ്ട് . മാനസികമായി തളർത്തുക അതാണ് ലക്ഷ്യം. പലപ്പോഴും പൊതുജനങ്ങൾ അതു മനസിലാക്കിയിട്ടും ഉണ്ടെന്നാണ് വിശ്വാസം ; പക്ഷെ എത്ര ആളുകളൊട് ഞങ്ങൾക് ഇത് പറഞു മനസിലാക്കാൻ പറ്റും . അല്ലെങ്കിൽ എത്ര പേർ ഇത് മനസിലാക്കും ഇതൊന്നും വസ്തുതകൾ മനസിലാക്കാതെ സംസാരിക്കുന്നവർക് ഒരു വിഷയമേ അല്ലെ . ഞങ്ങളുടെ വിഷമം ഞങ്ങളുടേത് മാത്രമാണെന്ന് തിരിച്ചറിയുന്നു . ആരോടും പരാതി പറയുന്നില്ല . തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതു ആരായാലും ഞങ്ങളാണെങ്കിലും മറ്റു രാഷ്ട്രീയകാരുടെ മക്കളായാലും നിയമ നടപടികൾക്കു വിധേയമാകണം. എന്നാൽ ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്ന് പറഞു ഒരാളെ ക്രൂശിക്കുന്നത് ന്യായീകരിക്കാൻ പറ്റുന്ന ഒന്നല്ല .അയാളുടെ വ്യക്തമായ വിശദീകരണവും ഡോക്യുമെന്റ് സഹിതം ഹാജരാക്കിയിട്ടും ഉണ്ട് .
പിന്നെ എന്റെ ചേട്ടനെകുറിച്ച് പറയുകയാണെങ്കിൽ വളരെ വര്ഷങ്ങളായി പ്രവാസജീവിതം നയിച്ചു അവിടെ ജീവിക്കുന്ന ഒരാൾ ആണ് . ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം ഉണ്ടായിട്ടുമുണ്ട് എല്ലാവരെയും പോലെ തന്നെ . അതിൽ വരുന്ന കാര്യങ്ങൾ വ്യക്തമാക്കിയിടുമുണ്ട്. ഈ ചർച്ചകളും മറ്റു പ്രചാരണങ്ങളും നടത്തി ഞങ്ങളെ മാനസികമായി തളർത്തി കളയാം എന്നതാണ് ഉദ്ദേശമെങ്കിൽ ഇത് നടത്തുന്നവർക് തെറ്റി .വസ്തുതകൾക് നിരക്കാത്ത ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മനസിലാക്കുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു . ( ഇല്ലെങ്കിലും വിഷമമില്ല ; കാരണം ഞങൾ സത്യമാണെന്നു വിശ്വസിക്കുന്ന ഞങ്ങളെ അറിയുന്നവർ ഞങ്ങളുടെ കൂടെ ഉണ്ട് എന്ന വിശ്വാസം ) ഇങ്ങനെ ഒരു വാർത്ത വന്നാൽ സമൂഹത്തിൽ ചർച്ചകൾ ഉണ്ടാകും, പല തരത്തിലുള്ള ട്രോളുകൾ ഉണ്ടാകും അതിനെയെല്ലാം അതിന്റെതായ സ്പിരിറ്റിൽ തന്നെയാണ് കാണുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. എന്നാൽ വസ്തുതകൾ മനസിലാക്കി കഴിഞ്ഞാൽ അതു തുടരുന്നത്, നിർത്തും എന്ന് വിശ്വസിക്കുന്നു .
ദുബായ് കോടതിയിൽ നിന്നുമുള്ള സർട്ടഫിക്കറ്റും ; ദുബായ് പോലീസിന്റെ ക്ലീറൻസ് സർട്ടിഫിക്കറ്റും ഇതോടൊപ്പം ചേർക്കുന്നു
ഒറ്റ ഒരു ചോദ്യം മാത്രം :
വിദേശത്തു ഒരു കേസ് ഉണ്ട് എന്ന് തന്നെ വെക്കുക ആ കേസ്‌ കോടതിയിലും പോലീസിന്റെ കയ്യിലും ആണ് ഉള്ളതെന്നും വെക്കുക അതിന്റെ ഏത് തരത്തിലുള്ള നടപടികളും ആയി മുന്നോട് പോകേണ്ടത് ആ രാജ്യത്താണോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തെ പത്രക്കാർക്കും മറ്റൊരു രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അടുത്തും ആണോ ?
"കടലിൽ കുളിക്കുന്നവനെ കുളത്തിന്റ ആഴം കാട്ടി പേടിപ്പിക്കാൻ നോക്കരുത് "

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....