കണ്ണൂരിൽ എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകവും സിപിഐഎമ്മിന്റെ തലയിൽ വെക്കുകയാണ് കെ സുരേന്ദ്രൻ. സംഭവത്തിൽ നാല് എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയ സാഹചര്യത്തിലും കൊലപാതകം സിപിഎമ്മിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള സുരേന്ദ്രന്റെ നിലപാട് സോഷ്യൽ മീഡിയയിൽ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്.
ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണെന്ന് കെ. സുരേന്ദ്രന്‍. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി പി എമ്മും എസ്ഡിപിഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ശ്യാമപ്രസാദ് കൊലപാതകത്തില്‍ ജിഹാദികളും സി. പി. എമ്മും കൂട്ടുപ്രതികളാണ്. കണ്ണവം മേഖലയില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുമുതല്‍ സി. പി. എമ്മും എസ്. ഡി. പി. ഐയും ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ചില വാര്‍ഡുകളില്‍ രണ്ടു പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഒരേ പ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി അക്രമങ്ങള്‍ അവിടെ നടന്നിട്ടും സി. പി. എമ്മും പോലീസും അവരെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. തികച്ചും മതസൗഹാര്‍ദ്ദത്തോടെ അവിടെ നടന്നുവന്നിരുന്ന ഒരു പള്ളി ഉറൂസിന്റെ നിയന്ത്രണം ഇത്തവണ സി. പി. എമ്മും എസ്. ഡി. പി. ഐയും ചേര്‍ന്ന് അവരുടെ നിയന്ത്രണത്തിലാക്കിയതും പ്രദേശത്ത് വലിയ ചര്‍ച്ചയായിരുന്നു. ഉറൂസിനു വന്ന ചില അന്യമതസ്ഥരെ ഇക്കൂട്ടര്‍ അക്രമിക്കുകയുമുണ്ടായി. വിശ്വാസികള്‍ക്കിടയിലും സി. പി. എമ്മിനകത്തും ഇത് പ്രതിഷേധത്തിനു കാരണമായിരുന്നു. ഈ കൊലപാതകത്തിലും സി. പി. എം സഹായം അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ജിഹാദി ചുവപ്പു ഭീകരര്‍ ഒന്നിക്കുന്നതിനെതിരായി സി. പി. എമ്മിലെ മതനിരപേക്ഷചിന്താഗതിക്കാര്‍ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....