പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റാകുമോ. തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്ക് ജനങ്ങളെ നയിച്ചിരിക്കുന്നത്.
ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുമായിരുന്നു ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം. ഈ ഒരൊറ്റ പ്രസംഗം നിറഞ്ഞ സദസിനെ ഏറെ വൈകാരികമാക്കിയെന്നായിരുന്നു യുഎസിലെ പല പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. "ഓപ്ര ഫോർ പ്രസിഡന്‍റ്' എന്ന തരത്തിലുള്ള ഹാഷ്ടാഗ് കാംപെയ്നുകളും ഇതിനോടകം സജീവമായി.
അതേസമയം, ഓപ്ര വിന്‍ഫ്രി അമേരിക്കൻ പ്രസിഡന്റാകില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തനിക്ക് വിൻഫ്രിയെ നന്നായി അറിയാമെന്നും അവർ അത്തരമൊരു കാര്യത്തിന് മുതിരില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല വിൻഫ്രി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ‘അടികൊള്ളു’മെന്നും തമാശ രൂപേണ ട്രംപ് പറഞ്ഞു.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് ഒരു തരത്തിലുള്ള പദ്ധതിയുമില്ലെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയും എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങളുടെ പോക്കെന്ന് സിഎൻഎൻ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ വിന്‍ഫ്രി ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....