അവധി ദിനങ്ങള്‍ ആസ്വദിക്കാനായി ഒരു യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന സ്ഥലങ്ങളാണ് ഊട്ടി, കൊടൈക്കനാല്‍, മൈസൂര്‍ എന്നിവയൊക്കെ. വര്‍ഷങ്ങളായി നമ്മുടെ മനസ്സുകളെ കീഴടക്കി വെച്ചിരിക്കുകയാണ് ഈ സ്ഥലങ്ങള്‍. എന്നാല്‍ കേരളത്തില്‍ ഇത്തരം സ്ഥലങ്ങളൊന്നുമില്ലെ എന്ന് നമ്മള്‍ ചിന്തിക്കാറില്ല. സ്വദേശികളായവര്‍ക്ക് പോലും അറിയാത്ത ദൃഷ്യസുന്ദരമായ നിരവധി ഹൈറേഞ്ച് സ്ഥലങ്ങള്‍ നമ്മുടെ കേരളത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സഹ്യന്റെ മടുത്തട്ടില്‍ നിലകൊള്ളുന്ന അത്തരമൊരു പ്രദേശമാണ് കോഴിക്കോടന്‍ ഗവി എന്നറിയപ്പെടുന്ന വയലട മലനിരകള്‍.
വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. അത് അവിടെയെത്തിയാല്‍ നമുക്ക് ബോധ്യമാകും. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് ഏത് സമയവും അവിടെ. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വജിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക.
കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട. ബാലുശ്ശേരിയില്‍ നിന്നും അവിടേക്ക് എപ്പോഴും ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. അടുത്തക്കാലത്തായി തലയോട്ട്‌വയലട പാത നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആ മാര്‍ഗ്ഗവും ഇവിടേക്ക് എളുപ്പമെത്താന്‍ സാധിക്കും. ഏറ്റവും രസകരമായ യാത്ര ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികളുമുണ്ട്.
സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് വയലട നില്‍ക്കുന്നത്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്. മുള്ളന്‍പാറയ്ക്കടുത്ത് ഒരു അമ്പലവുമുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ വിഷുവിനു മാത്രം പൂജ നടക്കുന്ന ഒരു കാവാണത്.
മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയ ഡാം കാണാം. വൈദുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും ഒരു പ്രത്യേക കാഴ്ചതന്നെയാണ്. ആകാശ നീലിമയും കാട്ടുപച്ചയും നീരുറവകളും സംഗമിക്കുന്ന വയലടയുടെ ദൃശ്യങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു.
ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്. പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....