വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ ഷാനി പ്രഭാകര്‍ നയിച്ച ചര്‍ച്ചയില്‍നിന്ന് ബിജെപിയുടെ നേതാവായ എം.എസ്. കുമാര്‍ ഇറങ്ങി പോയ സംഭവത്തിലാണ് കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.ഫേസ്ബുക്ക് പോസ്റ്റ് :
ഇന്നലെ ശ്രീ. എം. എസ് കുമാറിനുണ്ടായ അനുഭവം ഒട്ടുമിക്ക ബി. ജെ. പി നേതാക്കൾക്കും ഏതാണ്ടെല്ലാ മലയാളം ചാനലുകളിൽ നിന്നും ഒന്നിലേറെ തവണ ഉണ്ടായിട്ടുണ്ടാവും.ബി. ജെ. പി വൻവിജയം നേടുന്ന തെരഞ്ഞെടുപ്പുകളിൽ പോലും ഒരു സീററിൽ പോലും മൽസരിക്കാത്ത ഇടതുനേതാക്കളെയും നിരീക്ഷകവേഷമണിഞ്ഞ പക്കാ മാർക്സിസ്ടുകാരെയും വിളിച്ചിരുത്തി അവർ ബി. ജെ. പിയെ പരിഹസിക്കുന്നത് നാം കാണാറുണ്ട്. ന്യായം ബി. ജെ. പി പക്ഷത്താണെന്ന് ഉറപ്പുള്ള വിഷയങ്ങളിൽ അവർ നമ്മെ പറയാൻ അനുവദിക്കില്ല. ബി. ജെ. പി ഡിഫൻസിലാവുന്ന ഒരു വിഷയത്തിലും നന്നായി സംസാരിക്കുന്ന ഒരു നേതാവിനേയും അവർ ചർച്ചക്കുവിളിക്കുകയുമില്ല. ഇത് പലപ്പോഴും വാർത്താ അവതാരകരുടെ ഒരു ഗെയിം പ്ളാൻ ആണ് എന്നത് നാം മറന്നുപോകരുത്.
ഒട്ടുമിക്ക മാധ്യമസുഹൃത്തുക്കളും തനി രാഷ്ട്രീയ പ്രവർത്തകരാണ്. അവരുടെ രാഷ്ട്രീയം അവർ ഇതിലൂടെ പ്രകടിപ്പിക്കുന്നു എന്നു മാത്രമേയുള്ളൂ. അതിൽ ബി. ജെ. പി പ്രവർത്തകർ വല്ലാതെ വേവലാതിപ്പെടണമെന്നു തോന്നുന്നില്ല. കാരണം ദൃശ്യമാധ്യമങ്ങളിലെ അന്തിച്ചർച്ചകൾ സമൂഹത്തിൽ ചെറിയ സ്വാധീനം പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രത്യേകിച്ചും. താഴെ തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇതിൽ ഒരു വേവലാതിയും ഉണ്ടാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു വാർത്താ അവതാരകരാണ് ഇടതുമുന്നണി ടിക്കററിൽ മൽസരിച്ചത്. ഒരാൾ ജയിച്ചു ഒരാൾ തോററു. തോററയാൾ പഴയ പണി വീണ്ടും ചെയ്യുന്നു. അതോടുകൂടി ഇവർക്കു വ്യക്തമായ ഉദ്ദേശം അവരുടെ വാർത്താവതരണത്തിനുണ്ടായിരുന്നു എന്ന് ആരും പറയാതെ തന്നെ ജനങ്ങൾക്കു ബോധ്യമായി. ഇനി ലോക്സഭാതെരഞ്ഞെടുപ്പാണ് ലക്ഷ്യം. ചുരുങ്ങിയത് മൂന്ന് പ്രമുഖ അവതാരകരെങ്കിലും ലോക്സഭാ ടിക്കററിനു വേണ്ടി ശ്രമിക്കുണ്ടെന്നാണ് എനിക്കു കിട്ടിയ വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....