പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. അയ്യപ്പസ്വാമിയെക്കുറിച്ച് ജി.സുധാകരന്‍ എഴുതിയ കവിതയെയാണ് ജയശങ്കര്‍ പരിഹസിക്കുന്നത്. ഇങ്ങനെ എഴുതാന്‍ വേഡ്സ് വര്‍ത്തിനു പോലും കഴിയില്ലെന്നും അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നതെന്നും ഷേക്‌സ്പിയര്‍, ഷാ, ഗാല്‍സ്വര്‍ത്തി, കീറ്റ്‌സ്, ഷെല്ലി, ബൈറന്‍, ടെനിസന്‍ ഒക്കെ ബൈഹാര്‍ട്ടാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റ് :
മണിയാശാനെപ്പോലെയോ ശൈലജട്ടീച്ചറെ പോലെയോ വെറുമൊരു മാർക്സിസ്റ്റ് മന്ത്രിയല്ല, ജി സുധാകരൻ. കൊല്ലം എസ് എൻ കോളേജിൽ പഠിച്ച് കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എംഎ പാസായിട്ടുണ്ട്. ഷേക്സ്പിയർ, ഷാ, ഗാൽസ്വർത്തി, കീറ്റ്സ്, ഷെല്ലി, ബൈറൻ, ടെനിസൻ ഒക്കെ ബൈഹാർട്ടാണ്.
മരാമത്തു വകുപ്പിലെ ജോലിത്തിരക്കിലും മന്ത്രി കവിത എഴുതുന്നുണ്ട്- മലയാളത്തിലും ഇംഗ്ലീഷിലും.മഹത്തായ റഷ്യൻ വിപ്ലവത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ, മന്ത്രിയുടെ പുതിയ കവിത മാർക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാൻ ശ്രീധർമ്മശാസ്താവിനെ പ്രകീർത്തിക്കുന്നതാണ്- അതും ഇംഗ്ലീഷിൽ.
The Great Open Secret എന്ന കവിത വിശ്വസാഹിത്യത്തിനു മുതൽക്കൂട്ടാണ്. നോക്കൂ: "Nature rules the Nature No rule over the Nature Who goes above the Nature Never returns! He returns to the soil For he traverses With the Nature's pavement And there is nothing above the Nature"
ഇങ്ങനെ എഴുതാൻ വേഡ്സ് വർത്തിനു പോലും കഴിയില്ല. അതാണ് സഖാവ് സുധാകരൻ. അതുകൊണ്ടാണ് അദ്ദേഹത്തെ മഹാകവി ജി എന്നു വിളിക്കുന്നത്. പത്തു കൊല്ലം മുമ്പ്, ദേവസ്വം മന്ത്രിയായിരുന്ന സുധാകരൻ ശബരിമലയ്ക്കു പോയതും ശ്രീകോവിലിനു നേരെ കൈകൂപ്പാഞ്ഞതും 'അയ്യപ്പ സ്വാമിക്ക് ശക്തിയുണ്ടെങ്കിൽ ഇയാൾക്ക് പണികിട്ടും' എന്ന് ആർ ബാലകൃഷ്ണപിളള ശപിച്ചതും അധികം വൈകാതെ ദേവസ്വം വകുപ്പ് കടന്നപ്പളളിക്കു കൊടുത്തതും ഓർമ്മിക്കുക.
ഇപ്പോൾ അതേ അയ്യപ്പ സ്വാമിയെക്കുറിച്ച് സുധാകരൻ എഴുതുന്നു:
"Swami is Guru Swami is Kin Swami is the Guide Swami is the Nature The Omnipotent The Omnipresent And all powerful."
അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങൾ എന്നല്ലാതെ എന്തു പറയാൻ കഴിയും? സ്വാമിയേ ശരണമയ്യപ്പ!
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....