കേരളാ കോണ്‍ഗ്രസ് എം സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ട്ടിക്കുള്‌ളില്‍ കലാപക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച മോന്‍സ് ജോസഫിനെ ഒതുക്കി ജോസ് കെ മാണി.പാര്‍ട്ടിയില്‍ ഒരൊറ്റ നേതാവ് എന്ന മാണിയുടെ കാലത്തേ സമവാക്യം പിന്തുടര്‍ന്നുകൊണ്ടു തന്നെ ജോസ് കെ മാണിയെന്ന കേന്ദ്രീകൃത ഭരണമാകും പാര്‍ട്ടിയില്‍ ഇനിയുണ്ടാകുകയെന്ന സൂചനയും പാര്‍ട്ടി മഹാസമ്മേളന പ്രസംഗത്തില്‍ നല്‍കിയത് മോന്‍സിന് താക്കീതും അണികള്‍ക്ക് നിര്‍ദ്ദേശവുമായി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് ഇനി വലതുമായി കൂട്ടുക്കൂടില്ലെന്നും ഇടത്തേയ്ക്കാണ് ചായുന്നതെന്നും ശക്തമായ ഭാഷയില്‍ സമ്മേളനത്തില്‍ സംസാരിച്ചത് ജോസ് കെ മാണി മാത്രമാണെന്നതും മാണിയില്‍ നിന്നും അധികാരമാറ്റം മകനിലേക്കാണെന്നും അവസാന വാക്ക് ജോസിന്റേതു മാത്രമാണെന്നും സൂചന നല്‍കുന്നു.ജോസ് കെ മാണിയെന്ന അധികാര കേന്ദ്രത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കാന്‍ പണ്ട് മാണിയുടെ വിശ്വസ്തമായിരുന്ന റോഷി അഗസ്റ്റിനാണ് ചുക്കാന്‍ പിടിച്ചതെന്നും രഹസ്യമല്ലാത്ത പരസ്യമാണ്.
പാളയത്തില്‍ പട സ്മൂത്തായി പരിഹരിക്കാന്‍ പക്ഷെ ജോസും റോഷിയുമുള്‍പ്പെടുന്ന സംഘം എന്തു നയമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല ഇടതുമായി ചേര്‍ന്നു നിന്നാല്‍ കേരളാകോണ്‍ഗ്രസ് ത്യജിക്കേണ്ടി വരുന്ന സീറ്റുകളിലൊന്നാണഅ കടുത്തുരുത്തി.ഇതാണ് ഇടത് ഐക്യം ഉഴപ്പിക്കളയാന്‍ മോന്‍സിനെ നിര്‍ബന്ധിക്കുന്ന ഘടകം.എന്നാല്‍ വലതു ചേരിയില്‍ ഇനി രക്ഷയില്ലെന്നും പാര്‍ലമെന്ററി അധികാരത്തിലെത്താന്‍ കേരളത്തില്‍ ഇടതിനോട് കൂടിയാലേ സാധ്യതയുള്ളുവെന്നും ജോസ് കെ മാണിയും മാണി സാറും കരുതുന്നുണ്ട്.അടുത്തു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ സ്ഥാനം ഉറപ്പിക്കാന്‍ എന്തു രാഷ്ട്രീയ കരുനീക്കത്തിനും മാണിയും തയ്യാറാകും
പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ച് മറ്റൊരു കേരളാ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന മാധ്യമവാര്‍ത്തകള്‍ക്കെല്ലാം തിരിച്ചടിയായിരുന്നു കഴിഞ്ഞ മൂന്നുദിവസമായി കോട്ടയം സമ്മേളനത്തിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇനി പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാകില്ലൈന്നും അഥവാ അത്തരമൊരു നീക്കമുണ്ടായാല്‍ അണികളില്ലാതെ ചില നേതാക്കളുടെ മാത്രം കൊഴിച്ചിലേ ഉണ്ടാകൂ എന്നുമാണ് സൂചനകള്‍
എന്നാല്‍ സമ്മേളനത്തില്‍ നേതൃമാറ്റ സൂചനകളും മുന്നണി മാറ്റ സൂചനകളും ഉണ്ടായിരുന്നെങ്കിലുംജോസ് കെ മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഔപചാരികമായി പ്രഖ്യാപിച്ചില്ല എന്നതും ശ്രദ്ധേയമായി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കുന്നതനുസരിച്ച് ഫെബ്രുവരിയില്‍ ജില്ലാ ,സംസ്ഥാന കമ്മിറ്റികളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമേ ഈ രണ്ടു നിര്‍ദ്ദേശങ്ങളിലും തീരുമാനമുണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്.കേരള കോണ്‍ഗ്രസിന്റെ ശക്തി തെളിയിക്കുന്ന നയപരമായ എന്തു രാഷ്ട്രീയ തീരുമാനത്തിനും ജോസഫിന്റെ പിന്തുണയുമുണ്ട്.ജോസഫ് ഒറ്റയ്ക്കു ചെന്നാല്‍ എടുത്തുകൊള്ളാമെന്ന സിപിഎമ്മിന്റെ നിലപാടിനോടും ജോസഫ് അനുകൂലിക്കുന്നില്ല.പാര്‍ട്ടിയെ പിളര്‍ത്തി മറ്റൊരു കേരളാ കോണ്‍ഗ്രസ് എന്ന ആശയം മറ്റൊരു ശക്തി കേന്ദ്രമായപ പിജെ ജോസഫിനില്ല
.എന്നാല്‍ സിപിഎമ്മിലേക്കുള്ള ചേക്കേറ്റം അത്ര എളുപ്പമല്ലാത്ത സാഹചര്യത്തില്‍ അവരുമായി ദൂതന്‍മാര്‍ വഴിയുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.ഇനി മുന്നണി പ്രവേശനത്തിനുള്ള ഏക പോം വഴി കേരളാ കോണ്‍ഗ്രസിന്റെ മധ്യതിരുവതാംകൂറിലെ വോട്ട് ബാങ്ക് ശക്തി തെളിയിക്കുക മാത്രമാണ്.്മാത്രമല്ല സോളാറിലും ബാറിലുമേറ്റപാപക്കറ കഴുകിക്കളഞ്ഞ് ശുദ്ധമായി വേണം ഇടത്തേക്കെത്താനെന്നും മാണിയും ജോസും കരുതുന്നു.എന്നാല്‍ കേരളാ കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ടന്നു കരുതുന്ന സിപിഎം കേന്ദ്ര നേതൃത്വത്തിനെയും സിപിഐയെയും കാനം രാജേന്ദ്രനെയും അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇടതു മുന്നണിയിലേക്കുള്ള ചേക്കേറ്റം എളഉപ്പമാവു
മാണിയെ കൂടെക്കൂട്ടണമെന്ന് ആഗ്രഹിക്കുന്ന ഏക കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ്.എന്നാല്‍ ചാണ്ടിയുടെ ഒപ്പം ചേര്‍ന്നാല്‍ എംപി സ്ഥാനം സുരക്ഷിതമല്ലെന്ന ജോസ് കെ മാണിയുടെ തിരിച്ചറിവ് ഇനിയൊരു വലത് ബന്ധത്തിന് കേരളാ കോണ്‍ഗ്രസ് തയ്യാറാവില്ലെന്ന് തന്നെയാണ് കരുതാവുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....