ഇടതുമുന്നണി പ്രവേശനം കൊതിച്ചു നില്‍ക്കുന്ന മാണിയുടെ മോഹങ്ങള്‍ക്കു തിരിച്ചടി,മുന്നണി പ്രവേശനത്തിനു സമയമായില്ല എന്ന മറുപടിയാണ് ഇതു സംബന്ധിച്ച് സിപിഎം നേതൃത്വവുമായി അനൗപചാരികമായി സംസാരിച്ചവര്‍ക്ക് ലഭിച്ച മറുപടി.കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനം കോട്ടയത്ത് ആരംഭിക്കുന്നതിന്റെ അകമ്പടിയായാണ് മാധ്യമങ്ങളില്‍ മുന്നണി മാറ്റത്തിന്റെയും ഇതുസംബന്ധിച്ച് കേരളാ കോണ്‍ഗ്രസില്‍ പടലപ്പിണക്കങ്ങള്‍ സഉണ്ടെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.ഇത്തരം വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ച ജോസ് കെ മാണി എം പി അത്തരത്തിലൊരു നീക്കവും നടത്തിയിട്ടില്ലെന്ന മറുപടിയാണ് നല്‍കിയത്.ആലോചനകള്‍ പിന്‍വലിക്കാന്‍ കാരണം ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പാണെന്നും സൂചനകള്‍ പ്രചരിച്ചിരുന്നു
എന്നാല്‍ അതല്ല മാണി മുന്നണിയിലെത്തുന്നതിനോട് പിണറായി വിജയനും എല്‍ഡിഎഫ് കണ്‍വീനര്‍ െൈവക്കം വിശ്വനും താല്‍പര്യം കാണിക്കാത്തതാണ് മാണിയുടെ മുന്നണി പ്രവേശനത്തിനുള്ള ഏറ്റവും വലിയ തടസ്സമെന്നാണ് സിപിഎം ക്യാമ്പില്‍ നിന്നു വരുന്ന സൂചനകള്‍.
പാര്‍ട്ടി സമ്മേളനങ്ങള്‍ എട്ടുമാസം മുന്‍പ് തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയ നയപ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും അതിനൊപ്പം ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി ഔപചാരികമായി പ്രഖ്യാപിക്കുമെന്നുമായിരുന്നു താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന സൂചനകള്‍. എന്നാല്‍ തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട ജില്ലകളിലെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുശാസിക്കും വിധം പൂര്‍ത്തിയാകാത്തതും മുഴുവന്‍ ജില്ലകളിലെയും സംസ്ഥാന കമ്മിറ്റികളിലെയും അംഗങ്ങളുടെ ലിസ്റ്റ് വൈകുന്നതുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള ജോസിന്റെ പ്രവേശനം അനിശ്ചിതമായി തുടരുന്നത്.ഇനി വോട്ട് ബാങ്ക് ശക്തി ഇരുമുന്നണികളെയും ബോധ്യപ്പെടുത്തുക മാത്രമമാണ് കെഎം മാണിയുടെ മുന്നിലുള്ള ഏക പോം വഴി.
മാണിയുടെ മുന്നണി പ്രവേശനത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലവിലെ സ്ഥിതിയില്‍ ഏപ്രില്‍ മാസം കഴിഞ്ഞു നടത്തിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെയും തീരുമാനം.എന്നാല്‍ മുന്‍പ് മുന്നണി വിട്ടു പോയ പിജെ ജോസഫിനെയും കൂട്ടരെയും തങ്ങള്‍ പൂര്‍ണ മനസോടെ സ്വീകരിക്കുമെന്ന് ചര്‍ച്ചയ്ക്കു പോയവരോട് സിപിഎം നേതൃത്വം സൂചിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
സിപിഎം ഘടകകക്ഷികളായിരുന്ന് മുന്നണി വിട്ടുപോയവരെ തിരികെയെത്തിക്കണമെന്ന് സിപിഎമ്മിന്റെ നയപരമായ തീരുമാനവുമാണ്.നേരത്തേ മുന്നണിയിലേക്ക് പ്രവേശനം കാത്തുകഴിയുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പരിഗണിക്കാതെ മാണിയെ കൊണ്ടു വരുന്നതിനോട് എല്‍ഡിഎഫ് യോജിക്കുന്നുമില്ല.മാത്രമല്ല മാണിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും കേസുകളും നിലവില്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ ഇടത്തേക്കെടുത്ത് ഒരു ചീത്തപ്പേരുണ്ടാക്കാനും സിപിഎം ആഗ്രഹിക്കുന്നില്ല.
എംപി വീരേന്ദ്രകുമാര്‍,ആര്‍എസ്പി,പഴയ ജോസഫ് വിഭാഗം എന്നിവരുടെ കാര്യം പോലെ മാണിയുടെ ആഗ്രഹം കൂട്ടിക്കുഴക്കേണ്ടതില്ലായെന്നും മുതിര്‍ന്ന സിപിഎം നേതാക്കള്‍ പറയുന്നു.
സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാരിക്കുമ്പോള്‍ മാണിയെ കൂടെക്കൂട്ടി കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാനൊന്നും സിപിഎം താല്‍പര്യപ്പെടുന്നുമില്ല.കാരണം മാണിയുടെ രീതികളെ നിയമസഭയ്ക്കുള്ളിലെതിര്‍ത്ത് അദ്ദേഹത്തിന് ഊരുവിലക്കു നല്‍കിയ പാര്‍ട്ടിയാണ് സിപിഎം.അതുകൊണ്ടു തന്നെ മാണിയെ ചൊല്ലി പാര്‍ട്ടിക്കുള്‌ളില്‍ പടയുണ്ടാക്കാന്‍ കൊടിയേരിയും അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കളും ഉല്‍സാഹം കാണിക്കില്ല. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നസമയത്തേ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് മാണിയുടെ മുന്നണി പ്രവേശനത്തില്‍ തീരുമാനമുണ്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്.അതുകൊണ്ടു തന്നെ ആറുമാസം കൂടി മുന്നണി രാഷ്ട്രീയത്തിന് പുറത്ത് പഴയപടക്കുതിര മാണിക്ക് കാത്തുനില്‍ക്കേണ്ടി വരും
മാണിയെ ഒപ്പം കൂട്ടാന്‍ ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടമാണെങ്കിലും നിലവിലെ സ്ഥിതിയില്‍ ചാണ്ടിക്കൊപ്പം കൂടിയാല്‍ ഉള്ള എം പി സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന ഭയം ജോസ് കെ മാണിക്കുണ്ട് .അതുകൊണ്ട് പിണറായി വിജയന്റെയോ കാനം രാജേന്ദ്രന്റെയോ കനിവു കാത്ത് മുന്നണികള്‍ക്കു പുറത്തു നില്‍ക്കുകമാത്രമാണ് ഇനി മാണിയ്ക്കും മകനും ചെയ്യാനുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....