ഭര്‍ത്താവിനെയും കാമുകന്മാരെയും ക്രൂരമായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറായ വൃദ്ധയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. സൈനഡ് നല്‍കി കാമുകന്മാരെ കൊല്ലുന്ന ‘കറുത്ത വിധവ’യെന്ന് അറിയപ്പെടുന്ന ചിസകോ കകെഹിയെ (70) ആണ് ജപ്പാനിലെ ക്യോട്രാ ജില്ല കോടതി വധ ശിക്ഷയ്‌ക്ക് വിധിച്ചത്.
പുരുഷന്മാരെ വശീകരിച്ച് ബന്ധം സ്ഥാപിച്ച ശേഷം ഇവരെ ദശലക്ഷക്കണക്കിന് ഡോളറിന് ഇന്‍ഷുര്‍ ചെയ്യുകയും ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതുമായിരുന്നു ചിസകോയുടെ രീതി. ഭര്‍ത്താവ് ഉള്‍പ്പടെ നാല് പുരുഷന്മാരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഇതുവഴി 88 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് തുക ചിസകോ സ്വന്തമാക്കുകയും ചെയ്‌തു. ആഡംബര ജീവിതം നയിക്കാനാണ് അവര്‍ ഈ പണം ഉപയോഗിച്ചത്.
ഡേറ്റിംഗ് ഏജന്‍സികള്‍ വഴിയാണ് ചിസകോ പുരുഷന്മാരെ കണ്ടെത്തുന്നത്. കാമുകന്മാര്‍ പണക്കാരും പ്രായം ചെന്നവരുമാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. ബന്ധം ശക്തമായ ശേഷം കാമുകന്മാരെ ഇന്‍ഷുര്‍ ചെയ്യുകയും അവരുമായി പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും. പുരുഷനെ അവശനാക്കിയ ശേഷം സൈനഡ് നല്‍കിയാണ് ചിസകോ കൊല നടത്തുന്നത്. ഇതിനു ശേഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയുമാണ് ‘കറുത്ത വിധവ’യെന്ന് അറിയപ്പെടുന്ന ഇവര്‍ ചെയ്യുന്നത്. പൊലീസിന്റെ പിടിയിലായ ചിസകോ ജൂണില്‍ വിചാരണ ആരംഭിച്ചപ്പോഴും കൊല നടത്തിയ കാര്യം വ്യക്തമാക്കാന്‍ തയ്യാറായില്ല. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ഇവര്‍ മൊഴി നല്‍കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....