മുന്‍ മന്ത്രി ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തന്നെ മന്ത്രി മന്ദിരത്തില്‍ ഒളിപ്പിച്ചത് എംവിആറെന്ന് കെ. സുധാകരന്‍. ആന്ധ്ര പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്നതിന് എത്തിയപ്പോള്‍ മന്ത്രി മന്ദിരത്തില്‍ ഒളിപ്പിച്ചത് എം.വി രാഘവനാണെന്ന് കെ. സുധാകരന്റെ വെളിപ്പെടുത്തല്‍. എം.വി രാഘവന്റെ മൂന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. 1995ലാണ് ഇ.പി ജയരാജനെ ട്രെയിന്‍ യാത്രയ്ക്കിടെ വധിക്കാന്‍ ശ്രമിച്ചത്.
95ല്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഹൈദരാബാദല്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ജയരാജന് വെടിയേല്‍ക്കുകയായിരുന്നു. ആന്ധ്രയിലെ ഓംഗോളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ജയരാജന് മുന്നിലെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. കെ. സുധാകരനും എംവി രാഘവനും ചേര്‍ന്ന് അയച്ച ഗുണ്ടകളാണ് ജയരാജനെ വധിക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം. സംഭവുമായി ബന്ധപ്പെട്ട് ദിനേശ്, ശശി എന്നീ വാടകക്കൊലയാളികള്‍ പിന്നീട് പിടിയിലായി.
ഈ കേസില്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിന് ആന്ധ്ര പോലീസ് എത്തിയപ്പോള്‍ എം.വി.ആര്‍ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. താന്‍ പാര്‍ട്ടി ഓഫീസിനടുത്ത് നില്‍ക്കുംമ്പാള്‍ എംവിആറിന്റെ കാറ് വന്നു ഉടന്‍ കാറില്‍ കയറ്റി. എംവിആറിന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോയി. രണ്ട് ദിവസം അവിടെ ഒളിവില്‍ കഴിഞ്ഞു.
ജയരാജന്‍ വധക്കേസില്‍ പ്രതികളിലൊരാളെ 2011ല്‍ 19 വര്‍ഷം തടവുശിക്ഷയ്ക്ക് ആന്ധ്ര കോടതി ശിക്ഷിച്ചു. പ്രതികളില്‍ രണ്ടാമന്‍ വിചാരണാ വേളയില്‍ മരിച്ചു. സുധാകരനേയും രാഘവനേയും ഓംഗോള്‍ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....