News Beyond Headlines

28 Thursday
November

അമിത്ഷായുടെ വെല്ലുവിളി കേരളം സ്വീകരിക്കുന്നതായി കോടിയേരി ബാലകൃഷ്ണന്‍

വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി കേരളം സ്വീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫെയ്‌സ്ബുക്ക് ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോടിയേരി ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
വികസനകാര്യത്തില്‍ കേരളവുമായി ഏറ്റുമുട്ടാമെന്ന അമിത്ഷായുടെ വെല്ലുവിളി കേരളം സ്വീകരിക്കുന്നു.
ബിജെപി ഭരിക്കുന്ന ഏത് സംസ്ഥാനവുമായും മത്സരിക്കാം. ആ സംസ്ഥാനങ്ങളിലെ ഏത് വികസനപദ്ധതികളേക്കാളും കേരളം മെച്ചപ്പെട്ടതാണെന്ന് അഭിമാനത്തോടെ പറയാം. അവരുടെ പഴയ മാതൃകയായ ഗുജറാത്തായാലും ഇപ്പോഴത്തെ മാതൃകയായ യോഗിയുടെ യുപിയിലായാലും മെച്ചപ്പെട്ട ജീവിതനിലവാരമാണ് കേരളത്തില്‍. ഇതുള്‍പ്പെടെ ഏത് വികസനവിഷയത്തിലും മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍, അക്രമത്തില്‍ മത്സരിക്കാനില്ല. അക്രമത്തെ അക്രമംകൊണ്ട് നേരിടുകയെന്നത് സിപിഐ എം നയമല്ല, ആര്‍ എസ് എസ് അക്രമത്തെ ബഹുജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കും.
കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം നിരവധി തവണ സമാധാനശ്രമങ്ങള്‍ നടത്തി. ബിജെപിയും ആര്‍എസ്എസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് സര്‍വകക്ഷിയോഗം വിളിച്ചു. അതിന്റെയെല്ലാം ഫലമുണ്ടായി. ആ തീരുമാനം ലംഘിക്കാന്‍ പാടില്ല. ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്ന പ്രകോപനങ്ങളില്‍ പെട്ടുപോകരുതെന്നാണ് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം.
പരക്കെ പ്രകോപനം സൃഷ്ടിച്ചിട്ടും ഒരു പ്രശ്‌നവുമില്ലാതെ ബിജെപി യാത്ര പൂര്‍ത്തിയാക്കിയത് സിപിഐ എം പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചതുകൊണ്ടാണ്. ഇത് പാര്‍ടിയുടെ കരുത്താണ്. കേരളത്തില്‍ ആര്‍ക്കും ജാഥയും പ്രചാരണവും നടത്താം. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് സാധ്യമാണോ. എതിര്‍ശബ്ദം അടിച്ചമര്‍ത്തുകയും എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യുന്ന നയമാണ് ആ സംസ്ഥാനങ്ങളില്‍.
ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് രണ്ടാഴ്ചയാണ് മാര്‍ച്ച് നടത്തിയത്. കേന്ദ്രമന്ത്രിമാരും അഖിലേന്ത്യാ പ്രസിഡന്റും ഉള്‍പ്പെടെ അതില്‍ പങ്കെടുത്തു. പൊലീസ് ബാരിക്കേഡ് തട്ടിമാറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ മുന്നിട്ടിറങ്ങി. മൂന്ന് സംസ്ഥാനത്ത് സിപിഐ എം ഓഫീസ് ആക്രമിച്ചു. രാജ്യം ഭരിക്കുന്ന കക്ഷി ഇത്തരത്തിലാണോ പ്രവര്‍ത്തിക്കേണ്ടത്. ?
കേട്ടു കേള്‍വിയില്ലാത്തവിധം പ്രധാനമന്ത്രി തൊട്ട് കേന്ദ്രമന്ത്രിമാര്‍ വരെ കേരളത്തിനെതിരെ പ്രചാരവേല നടത്തി. 12 കേന്ദ്രമന്ത്രിമാര്‍, നാല് മുഖ്യമന്ത്രിമാര്‍, ഒരു ഉപമുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കു പുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ആയിരങ്ങളെ ഇറക്കുമതി ചെയ്തിട്ടും ബിജെപി യാത്രയ്ക്ക് ഇവിടെ നേരിയ ചലനംപോലും ഉണ്ടാക്കാനായില്ല. കേരളം പ്രബുദ്ധമാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....