News Beyond Headlines

28 Thursday
November

കുട്ടികള്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കാത്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് സര്‍ക്കാര്‍

കുട്ടികള്‍ക്ക്‌ എം.ആര്‍. (മീസില്‍സ്‌/അഞ്ചാംപനി, റൂബെല്ല) പ്രതിരോധ കുത്തിവയ്‌പ്‌ നല്‍കിയേ പറ്റൂ എന്നു സര്‍ക്കാര്‍. പ്രതിരോധ കുത്തിവയ്‌പ്‌ കുട്ടികളുടെ അവകാശമാണെന്നും അതു നിഷേധിച്ചാല്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നുമാണ്‌ ആരോഗ്യവകുപ്പിന്റെ നിലപാട്‌. കുത്തിവയ്‌പിനെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പ്രചരിക്കുന്നതും നഴ്‌സുമാരുടെ എണ്ണക്കുറവ്‌ അടക്കമുള്ള പ്രശ്‌നങ്ങളും ആരോഗ്യവകുപ്പിനു പ്രതിസന്ധിയാകുന്നു.
അടുത്ത മാസം മൂന്നു മുതല്‍ നാലാഴ്‌ചത്തേക്കാണ്‌ പ്രതിരോധ കുത്തിവയ്‌പ്‌ യജ്‌ഞം നിശ്‌ചയിച്ചിരിക്കുന്നത്‌. നഴ്‌സുമാരുടെ എണ്ണക്കുറവ്‌ അടക്കമുള്ള പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും വിശ്വാസപരമായ കാരണങ്ങളാല്‍ ചില വിഭാഗങ്ങള്‍ ഉയര്‍ത്തുന്ന എതിര്‍പ്പും ആരോഗ്യവകുപ്പിനു വെല്ലുവിളിയാകുന്നു.
ദേശീയ ആരോഗ്യ ദൗത്യം (കേരള), ആരോഗ്യ വകുപ്പ്‌ എന്നിവര്‍ സംയുക്‌തമായാണ്‌ സംസ്‌ഥാനത്ത്‌ പ്രതിരോധ കുത്തിവയ്‌പ് യജ്‌ഞം നടത്തുന്നത്‌. 2020 ആകുമ്പോഴേക്കും മീസില്‍സ്‌, റൂബെല്ല രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്‌ ഇത്‌. ആദ്യത്തെ രണ്ടാഴ്‌ച സ്‌കൂളുകളിലും അടുത്ത രണ്ടാഴ്‌ച അംഗന്‍വാടികള്‍, നഴ്‌സറികള്‍ എന്നിവിടങ്ങളിലുമാണു കുത്തിവയ്‌പ് നല്‍കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ നാലാഴ്‌ചയിലും കുത്തിവയ്‌പ് ലഭ്യമാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....