ഒബാമ ഭരണകൂടം കൊണ്ടുവന്ന കുടിയേറ്റ നിയമമായ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. മതിയായ രേഖകളില്ലാതെ താമസിക്കുന്ന എട്ടു ലക്ഷത്തോളം കുടിയേറ്റക്കാരെ ട്രംപിന്റെ നടപടി പ്രതികൂലമായി ബാധിച്ചേക്കും.
ഡിഎസിഎ പദ്ധതി റദ്ദാക്കിയതോടെ 20,000ൽ അധികം ഇന്ത്യക്കാർ അമേരിക്കയില്‍ നിന്നും തിരിച്ചു പോകേണ്ടതായി വരുമെന്ന് യുഎസിലെ ദക്ഷിണേഷ്യൻ വംശജരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘സൗത്ത് ഏഷ്യൻ അമേരിക്കൻസ് ലീഡിങ് ടുഗദർ’ (എസ്എഎഎൽടി) എന്ന സംഘടന വ്യക്തമാക്കി.
മതിയായ രേഖകളില്ലാതെ ചെറുപ്രായത്തില്‍ തന്നെ അമേരിക്കയിലെത്തിയവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിരുന്ന പദ്ധതിയായിരുന്നു ഡിഎസിഎ. അമേരിക്കയില്‍ ജോലി ചെയ്യാനും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പങ്കാളിയാകുന്നതിനും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ ട്രംപ് റദ്ദു ചെയ്‌തിരിക്കുന്നത്.
ഡിഎസിഎ നിയമം തങ്ങള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് അമേരിക്കയിലെ ഒരു വിഭാഗം പെര്‍ വാദിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ജനപിന്തുണ ആവശ്യപ്പെട്ടത്. അധികാരത്തിലെത്തിയാല്‍ ഡിഎസിഎ നിയമം നിര്‍ത്തലാക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....