ഒമ്പതുവയസ്സുകാരന്‍ 18 കാരിയെ പ്രണയിക്കുന്ന പരമ്പര തുടരും. ഏറ വിവാദങ്ങള്‍ക്ക് വഴിവെച്ച ടെലിവിഷന്‍ പരമ്പരയായ 'പെഹ്‌റേദാര്‍ പിയാ കി' യ്ക്ക് ഒടുവില്‍ പുനര്‍ജീവനം. കഴിഞ്ഞ മാസം ബാല വിവാഹം പ്രോത്സിഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ കുടുങ്ങി നിരോധിക്കപ്പെട്ട പരമ്പര ഒക്‌ടോബര്‍ മുതല്‍ സമയം മാറ്റി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് നീക്കം.
ഇക്കാര്യത്തില്‍ പ്രേക്ഷേപണ മന്ത്രാലയം പരമ്പരയുടെ ഉടമസ്ഥരായ സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന് പുതിയ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയതായും ഇതില്‍ രാത്രി 8.30ന് സംപ്രേഷണം ചെയ്തിരുന്ന പരമ്പര രണ്ടു മണിക്കൂര്‍ കഴിഞ്ഞ് 10.30 ലേക്ക് മാറ്റിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായിട്ടാണ് വിവരം. ബ്രോഡ് കാസ്റ്റിംഗ് കണ്ടെന്റ് കംപ്‌ളെയിന്റ്‌മെന്റ് കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ഡര്‍ കിട്ടിയതായി വ്യക്തമാക്കി ചാനല്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പ് പുറപ്പെടുവിച്ചു.
ഒമ്പതു വയസ്സുള്ള പയ്യന്‍ 18 കാരിയെ വിവാഹം ചെയ്യുന്ന വ്യത്യസ്തമായ പ്‌ളോട്ടായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കഥയിലെ ഈ പുതുമ നാട്ടുകാര്‍ക്ക് പിടിക്കാതെ പോകുകയായിരുന്നു. സീരിയലിന്റെ പേരില്‍ കഴിഞ്ഞമാസം ടെലിവിഷന്‍ ഓംബുഡ്‌സ്മാന് കിട്ടിയത് 140 പരാതികളായിരുന്നു. ഇതിന് പുറമേ ഒരുലക്ഷം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പരാതി വേറെയും.
ഈ മാസം 22 മുതല്‍ പുതിയ തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദേശമെങ്കിലും ഒക്‌ടോബര്‍ മുതല്‍ മാറ്റം കൊണ്ടുവരാനാണ് നീക്കം. എല്ലാറ്റിലും ആരോപണം ബാല വിവാഹം പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു. തുടര്‍ന്നാണ് വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയം പരമ്പര നിരോധിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....