തക്കാളി വില 20 രൂപ കുറഞ്ഞപ്പോള്‍ സവാള വില കുത്തനെ കൂടി. കിലോയ്‌ക്ക് 20 രൂപയായിരുന്ന സവാളയ്‌ക്ക് 20 രൂപ വര്‍ധിച്ചു നാല്‍പ്പതു രൂപയിലെത്തി. ഓണക്കാലമെത്തുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും വിലകൂടാനാണു സാധ്യതയെന്നു കച്ചവടക്കാര്‍ പറയുന്നു. ഇതിനുപുറമെ നാടന്‍പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. വില വര്‍ധനവില്‍ സാധാരണക്കാരന് ആശ്വാസമാകേണ്ട ഹോര്‍ട്ടി കോര്‍പ്പിന്റെ വ്യാപര കേന്ദ്രങ്ങളില്‍ ആവശ്യത്തിനു പച്ചക്കറി ലിഭിക്കാത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
സവാള വില വര്‍ധിച്ചപ്പോള്‍ തക്കാളി വില കുറയുന്നതു വീട്ടമ്മമാര്‍ക്ക് ആശ്വാസമായി. കിലോയ്‌ക്ക് 80 രൂപയില്‍ താഴെയാണു കോട്ടയം മാര്‍ക്കറ്റിലെ വില. കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേയ്‌ക്കുള്ള തക്കാളിയുടെ വരവു ഗണ്യമായി കുറഞ്ഞതാണ് ജൂലൈ മാസത്തില്‍ സംസ്‌ഥാനത്ത് തക്കാളിവില വര്‍ധിക്കാന്‍ കാരണമായത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള തക്കാളി കൂടി എത്തിത്തുടങ്ങിയതോടെയാണു വില ഇരുപതു മുതല്‍ ഇരുപത്തിയഞ്ചുരൂപവരെ കുറഞ്ഞത്. രാജ്യത്ത് ഏറ്റവുമധികം സവാള ഉല്‍പാദിപ്പിക്കുന്നതു മഹാരാഷ്ര്‌ടയിലാണ്. രണ്ടാം സ്‌ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉല്‍പാദനം തീരെ കുറഞ്ഞു. ഇതോടൊപ്പം രാജസ്‌ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചുതും കേരളത്തിലേയ്‌ക്കുള്ള സവാള വരവില്‍ ഗണ്യമായ കുറവു വരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....