ആഥിത്യ മര്യാദയില്‍ മുന്നില്‍ നില്‍ക്കുന്ന നാടും നഗരവുമാണ് കോഴിക്കോട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാം. എല്ലാവര്‍ക്കും പറയാനുള്ളത് കോഴിക്കോടിന്റെ നന്മകളും നിറങ്ങളെക്കുറിച്ചും മാത്രമായിരിക്കും.
ഡിസി പി മെറിന്‍ ജോസഫിനും പറയാനുള്ളതും ചോദിക്കാനുള്ളതും അതു തന്നെയാണ്. ‘എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്. എന്നേയും സ്വീകരിക്കുമല്ലോ?’ എന്നാണ് മെറിന്‍ ചോദിക്കുന്നത്. കോഴിക്കോടിന്റെ പുതിയ ഡെപ്യൂട്ടി കമ്മിഷണറായി ചുമതലയേറ്റിരിക്കുകയാണ് മെറിന്‍. ഞായറാഴ്ചയായിരുന്നു ചുമതല ഏറ്റെടുത്ത് ജോലിയില്‍ പ്രവേശിച്ചത്.
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഐപിഎസുകാരിയെന്ന നിലയില്‍ മെറിന്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘ഭാഷ, സംസ്‌കാരം, രീതികള്‍ എന്നിവകൊണ്ടെല്ലാം കോഴിക്കോട് വ്യത്യസ്തമായ നഗരമാണെന്ന് മെറിന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പൊതുവേ സമാധാനമുള്ള ഇടമാണെങ്കിലും നഗരത്തിന്റെ എല്ലാവിധ മുഖവും ഇവിടെയുമുണ്ടാകും. കേരളത്തില്‍ പൊതുവേ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറഞ്ഞ ജില്ലയാണിത്. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ ഈ നഗരത്തിലാണ്. പിങ്ക് പട്രോളിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. നഗരത്തിലെ എല്ലാവര്‍ക്കും ഒരുപോലെ പ്രാധാന്യമുണ്ടല്ലോ എന്ന് മെറിന്‍ പറയുന്നു.
കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണ്. വ്യത്യസ്തമായ രുചികളുള്ള നഗരമാണ്. ഒപ്പം സിറ്റിയുടെ ഫീല്‍ വളരെ പോസിറ്റീവാണ്. ഭംഗിയുള്ള നഗരമാണ്. ആളുകളൊക്കെ വൈകുന്നേരങ്ങളില്‍ ബീച്ചില്‍കുടുംബസമേതം ഒത്തുകൂടുന്നു. ഭക്ഷണം കഴിക്കുന്നു. സായാഹ്നങ്ങള്‍ ആസ്വദിക്കുന്നു. ഈ സംസ്‌കാരം എന്നെ ഏറെ ആകര്‍ച്ചുവെന്ന് മെറിന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....