ആദിവാസി കുറുമ സമുദായത്തില്‍ നിന്നും ആദ്യ ഫോറസ്‌റ്റ് റെയ്‌ഞ്ചറായി രമ്യ സ്‌ഥാനമേറ്റു. കാട് കാക്കാന്‍ വളയിട്ട കൈകള്‍ക്ക് കഴിയുമെന്ന തെളിയിച്ച വയനാട്ടുകാരിയായ മുസ്ലീം സമുദായത്തില്‍ നിന്നുള്ള റെയ്‌ഞ്ചറായ ഏ. ഷജ്‌നക്ക് പിന്നാലെയാണ് വയനാട്ടില്‍ നിന്നും തന്നെ വീണ്ടുമൊരു വനിത ആ തസ്‌തികയില്‍ എത്തിച്ചേരുന്നത്. കൃഷിപണിക്കാരായ മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞി ലക്ഷ്‌മിയുടെയും മകളായ രമ്യരാഘവന്‍ (26) ആണ് കഴിഞ്ഞ മെയ് 25-ന് പേര്യ റെയ്‌ഞ്ചില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ വരയാല്‍ ഫോറസ്‌റ്റ് സ്‌റ്റേഷനിലാണ് ജോലി .
കുറുമ സമുദായത്തില്‍ നിന്നും ആദ്യമായാണ് ഒരു സ്‌ത്രി ഫോറസ്‌റ്റ് റെയ്‌ഞ്ചര്‍ പദവിയിലെത്തുന്നത്. രമ്യ പ്ലസ് ടു വരെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠിച്ചത്. പിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്‌റ്റ് കോളേജില്‍ നിന്നും ബി.എസ്.സി, എം.എസ്.സി. ഫോറസ്‌ട്രി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് വനം വകുപ്പില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുദിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 2015-ല്‍ കോയമ്പത്തൂര്‍ വനം പരിശീലന അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ഒന്നര വര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വയനാട്ടില്‍ തന്നെ ജോലി ലഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....